Ireland

ഡിസിഷൻ ലെറ്റർ ഘട്ടത്തിലും IELTS/ OET ഫലങ്ങൾ പരിഗണിക്കും; NMBI രജിസ്ട്രേഷൻ പ്രക്രിയയിൽ ആശ്വാസ നടപടി സാധ്യമാക്കി MNI (MIGRANT NURSES IRELAND)

അയർലണ്ടിൽ NMBI രജിസ്ട്രേഷനായി അപേക്ഷിക്കുന്ന വിദേശ നേഴ്‌സുമാർക്ക് അവരുടെ ഡിസിഷൻ ലെറ്റർ ഘട്ടത്തിലും സാധുവായ ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങൾ ഇപ്പോൾ പരിഗണനയ്‌ക്കായി സമർപ്പിക്കാം. കോമ്പൻസേഷൻ ആവശ്യമായി വരുന്ന അപേക്ഷകർക്ക് ഇത് ബാധകമാണ്. കോമ്പൻസേഷൻ നടപടികൾ പൂർത്തിയാക്കേണ്ട ആവശ്യമില്ലാത്ത അപേക്ഷകർക്ക് അവരുടെ അപ്ലിക്കേഷറെ അപ്പ്രൂവൽ സമയത്ത് പരിശോധനാ ഫലങ്ങൾ സമർപ്പിക്കാം. ഇംഗ്ലീഷ് ഭാഷ പരിജ്ഞാന പരീക്ഷഫലങ്ങളിൽ ഉണ്ടായേക്കാവുന്ന തിരിമറികൾ ഒഴിവാക്കാനും, ഈ പരീക്ഷാ ഫലങ്ങളെ നിശിതമായ പരിശോധനക്ക്‌ വിധേയമാക്കാനും വേണ്ട സാവകാശവും ഇതിലൂടെ NNBI ക്ക്‌ ലഭിക്കുകയും ചെയ്യും മുൻപ് റെക്കഗ്നിഷൻ പ്രോസസ്സിങ്ങിന്റെ സമയത്ത് ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങൾ നൽകേണ്ട ആവശ്യമില്ലായിരുന്നു. അഡാപ്റ്റേഷനു ശേഷം NMBI പിന് നമ്പർ നേടാൻ നേരമാണ് ഈ യോഗ്യത പരിശോധിച്ചിരുന്നത്. മലയാളികൾ അടക്കമുള്ള നിരവധി നഴ്സുമാർ IELTS/ OET പരീക്ഷകൾ പാസ്സായ ശേഷമാണ് അപേക്ഷ നല്കിയിരുന്നത്.

2021 NMBI രജിസ്ട്രേഷനായുള്ള പുതിയ പോളിസി നിലവിൽ വന്നത് മുതൽ, അയർലണ്ടിലെ എക്സാം കഴിയുന്ന സമയത്തിനുള്ളിൽ പലർക്കും ഈ ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങളുടെ കാലാവധി അവസാനിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതോടെ NMBI രജിസ്‌ട്രേഷനും ബുദ്ധിമുട്ടിലായി. ഈ പ്രശ്നങ്ങൾക്കും നഴ്സുമാരുടെ നിസ്സഹായ സാഹചര്യവും മനസിലാക്കി MNI നടത്തിയ നിരന്തരമായ ഇടപെടലുകളും അഭ്യര്ഥനയുമാണ് ഇന്ന് ആയിരക്കണക്കിന് വിദേശ നഴ്സുമാർക്ക് ആശ്വാസമായി മാറിയിരിക്കുന്നത്. മുൻപ് പ്രാബല്യത്തിൽ ഉണ്ടായിരുന്ന നിയമം വീണ്ടും നിലവിൽ വന്നിരിക്കുകയാണ്. ഐറിഷ് നഴ്സിംഗ് സമൂഹത്തിനു ചെയ്തുവരുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. ഇന്ത്യയിൽ നിന്നും മാറ്റുമെത്തുന്ന വിദേശ നേഴ്‌സുമാരുടെ ഏറെ നാളായുള്ള ആശങ്ക പരിഹരിക്കപ്പെട്ടതിൽ അവർ MNI യോടെ ഏറെ കടപ്പെട്ടിരിക്കുകയാണ്. ഐറിഷ് മലയാളികളുടെ ശ്രമഫലമായി കൂടിയാണ് 2021ൽ MNI എന്ന സംഘടനാ രൂപം കൊണ്ടതെന്നുള്ളതും ഏറെ അഭിമാനകരമാണ്.

ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്ന രാജ്യത്ത് യോഗ്യത നേടിയവരും രജിസ്ട്രേഷനായി അപേക്ഷിക്കുന്നവരുമായ അന്താരാഷ്ട്ര വിദ്യാഭ്യാസമുള്ള നേഴ്സ്മാർക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ആവശ്യമാണ്. ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങൾ സമർപ്പിക്കുമ്പോൾ രണ്ട് വർഷത്തിൽ കൂടരുത്. പരീക്ഷാ ഫലങ്ങൾ അവരുടെ രജിസ്ട്രേഷൻ അപേക്ഷയിൽ രേഖപ്പെടുത്തുകയും ചെയ്യും. ഇവ രണ്ട് വർഷത്തിലധികം പഴക്കമുള്ളതാണെങ്കിൽ, സ്ഥിരീകരിക്കാൻ കഴിയാത്തതിനാൽ അംഗീകരിക്കാൻ കഴിയില്ല. Decision Letter/qualification recognition decision ലഭിച്ചതിന് ശേഷം ഫലങ്ങൾ സമർപ്പിക്കാൻ തിരഞ്ഞെടുക്കുന്ന നഴ്‌സുമാരും മിഡ്‌വൈഫുമാരും പ്രധാനമായും ഇവ ശ്രദ്ധിക്കുക:

ഡിസിഷൻ ലെറ്ററിൻ്റെ തീയതി മുതൽ 12 മാസത്തിനുള്ളിൽ അവരുടെ compensation measure ആരംഭിക്കുക (ബാധകമെങ്കിൽ). കൂടാതെ, അവരുടെ യോഗ്യത അംഗീകരിച്ച തീയതി മുതൽ രണ്ട് കലണ്ടർ മാസങ്ങൾക്കുള്ളിൽ രജിസ്ട്രേഷനായി അപേക്ഷിക്കുക (താൽക്കാലിക സ്വീകാര്യത തീയതി). ഈ ഘട്ടത്തിൽ ഒരു അപേക്ഷകന് അവരുടെ പരിശോധനാ ഫലങ്ങൾ സമർപ്പിക്കരുതെന്ന് തിരഞ്ഞെടുക്കാമെങ്കിലും, രജിസ്ട്രേഷനായി അപേക്ഷിക്കുമ്പോൾ അവരുടെ ഫലങ്ങൾ സാധുത ഉള്ളതായിരിക്കണമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

കോവിഡ്-19 പകർച്ചവ്യാധിയുടെ സമയത്ത് അപേക്ഷകരെ സഹായിക്കുന്നതിന്, 2019 മാർച്ചിലോ അതിനു ശേഷമോ പുറപ്പെടുവിച്ച എല്ലാ ഡിസിഷൻ ലെറ്ററുകളുടെയും സാധുത ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടാൻ NMBI തീരുമാനിച്ചു. ഈ സമയം എപ്പോൾ അവസാനിക്കുമെന്ന് അറിയിക്കാൻ എല്ലാ ബാധിതരായ അപേക്ഷകർക്കും മൂന്ന് മാസത്തെ അറിയിപ്പ് കാലയളവ് നൽകുമെന്ന് എൻഎംബിഐ ഉപദേശിച്ചു.

12 മാസത്തിൽ കൂടുതലുള്ള ഡിസിഷൻ ലെറ്ററുകളുടെ അവസാന തീയതി അറിയിക്കാൻ NMBI എല്ലാ അപേക്ഷകരുമായും ബന്ധപെട്ടു. ഇവയുടെ കാലാവധി 2024 ഏപ്രിൽ 1-ന് കാലഹരണപ്പെടും. അതിനാൽ, ഈ തീയതിയിൽ കോമ്പൻസേഷൻ നടപടി ആരംഭിച്ചിട്ടില്ലാത്ത ഏതെങ്കിലും അപേക്ഷകർക്ക് അവരുടെ ഡിസിഷൻ ലെറ്ററുകളുടെ സാധുത നീട്ടാൻ കഴിയില്ല. 2023 ജനുവരി 1-നോ അതിനുശേഷമോ നൽകിയ എല്ലാ ഡിസിഷൻ ലെറ്ററുകളും ഇഷ്യൂ ചെയ്ത തീയതി മുതൽ 12 മാസത്തേക്ക് സാധുതയുള്ളതാണ്,കോമ്പൻസേഷൻ നടപടികൾ ഈ സമയപരിധിക്കുള്ളിൽ ആരംഭിക്കണം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഇന്ധന എക്സൈസ് തീരുവ വർധന സെപ്റ്റംബർ വരെ നീട്ടി; പ്രതിഷേധഭീതിയല്ല കാരണമെന്ന് സൈമൺ ഹാരിസ്

ഇന്ധന എക്സൈസ് തീരുവയിൽ നൽകിയ ഇളവ് സെപ്റ്റംബർ 1 വരെ നീട്ടാനുള്ള സർക്കാർ തീരുമാനം പുതിയ ഇന്ധന പ്രതിഷേധങ്ങൾ ഭയന്നെടുത്തതല്ലെന്ന്…

1 hour ago

രാജ്യത്തെ എല്ലാ എടിഎമ്മുകളുടെയും വിവരങ്ങളുമായി സെൻട്രൽ ബാങ്കിന്റെ പുതിയ ഡിജിറ്റൽ മാപ്പ്

അയർലണ്ടിലെ എല്ലാ എടിഎമ്മുകളുടെയും (ATM) പണസേവന കേന്ദ്രങ്ങളുടെയും (Cash Service Points) സ്ഥാനം പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന പുതിയ…

5 hours ago

EUന് പുറത്തുനിന്നുള്ള ഓൺലൈൻ ഷോപ്പിംഗിന് പുതിയ കസ്റ്റംസ് ഫീസ് നാളെ മുതൽ; ഓരോ ഇനത്തിനും €3 അധികം നൽകണം

യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്ന് അയർലണ്ടിലേക്ക് എത്തുന്ന ഓൺലൈൻ വാങ്ങലുകൾക്ക് ജൂലൈ 1 മുതൽ പുതിയ കസ്റ്റംസ് ചാർജുകൾ നിലവിൽ…

6 hours ago

മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘ഉത്സവ് 2026’ ജൂലൈ 4ന് പോർട്ട്ലീഷിൽ

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് – ഉത്സവ് 2026 ജൂലൈ 4-ന്…

7 hours ago

സൗദി മലയാളീ സമാജം വായനാദിനത്തിൽ ‘ഷിബു ചക്രവർത്തിക്കൊപ്പം പാട്ടോരത്ത്’ പരിപാടി സംഘടിപ്പിച്ചു

ദമ്മാം: വായനാദിനത്തിൽ മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവർത്തിക്കൊപ്പം മലയാളി സമാജം ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം. ഷിബു ചക്രവർത്തിയോടൊത്ത് പാട്ടോരത്ത്’…

8 hours ago

സുരക്ഷാ വീഴ്ച; €30 മില്യൺ ചെലവിട്ട ഐറിഷ് റെയിൽ ഐ. ടി. സിസ്റ്റം പ്രതിസന്ധിയിൽ

ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…

1 day ago