Ireland

NMBI ELECTIONS: വിജയ പ്രതീക്ഷയുമായി മലയാളി സ്ഥാനാർത്ഥികൾ

എൻ എം ബി ഐ (Nursing and Midwifery Board of Ireland) ബോർഡ് ഇലക്ഷനിൽ പ്രവാസി ആരോഗ്യ പ്രവർത്തകരുടെ വിജയ പ്രതീക്ഷയായി മാറിയിരിക്കുകയാണ് രണ്ട മലയാളി വനിതാ സ്ഥാനാർത്ഥികൾ. മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ (എംഎൻഐ) സജ്ജീവ പ്രവർത്തകയായ സോമി തോമസ് എൻഎംബിഐ ജനറൽ സീറ്റിലേക്ക് മത്സരിക്കുന്നു.

എംഎൻഐ, ഐഎൻഎംഒ എന്നവയിലൂടെ അയർലണ്ടിലെ നഴ്‌സിംഗ് കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള ക്ഷേമ പവർത്തനങ്ങളിൽ സോമി തോമസ് നൽകിയിട്ടുണ്ട് സംഭാവനകൾ ഏറെ മാതൃകാപരമാണ്. ഡബ്ലിനിലെ ബോൺ സെക്കോഴ്‌സ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ നഴ്‌സ് മാനേജറാണ് സോമി തോമസ്. റെസ്പിറേറ്ററി നഴ്‌സിംഗിൽ മാസ്റ്റേഴ്സ്, ഐപിസിയിൽ PGDip, ക്ലിനിക്കൽ ലീഡർഷിപ്പിൽ പ്രൊഫഷണൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.

ഐഎൻഎംഒയുടെ കോർക്ക് എച്ച്എസ്ഇ ബ്രാഞ്ചിൻ്റെ വൈസ് സെക്രട്ടറിയും കോർക്ക് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പ്രസിഡൻ്റുമായ ജാനറ്റ് ബേബി ജോസഫ് ആണ് മറ്റൊരു സ്ഥാനാർഥി. നിലവിൽ കോർക്ക് യൂണിവേഴ്‌സിറ്റി മെറ്റേണിറ്റി ഹോസ്പിറ്റലിൽ രജിസ്റ്റേർഡ് നഴ്‌സും മിഡ്‌വൈഫുമാണ് ജാനറ്റ്. ഴ്‌സിംഗിൽ മാസ്റ്റേഴ്‌സും ഹോസ്പിറ്റൽ മാനേജ്‌മെൻ്റിൽ ബിരുദാനന്തര ബിരുദവും ഹ്യൂമൻ റിസോഴ്‌സ്, എഫക്റ്റീവ് പീപ്പിൾ മാനേജ്‌മെൻ്റ് എന്നിവയിൽ പ്രൊഫഷണൽ യോഗ്യതയും നേടിയിട്ടുണ്ട്.

2024 സെപ്റ്റംബർ 23 മുതൽ ഒക്‌ടോബർ 2 വരെയാണ് വോട്ടിംഗ് നടക്കുന്നത്. രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ നഴ്സുമാർക്കും മിഡ്‌വൈഫുമാർക്കും ഈ തിരഞ്ഞെടുപ്പുകളിൽ എങ്ങനെ വോട്ട് ചെയ്യണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ എൻഎംബിഐ നൽകും. വോട്ടിംഗ് സംബന്ധിച്ച വിവരങ്ങൾക്ക് https://www.inmo.ie/Your-Union/NMBI-Elections-2024 എന്ന വെബ്‌സൈറ്റിൽ ബന്ധപ്പെടാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

17 hours ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

19 hours ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

21 hours ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

21 hours ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

21 hours ago

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താൻ EU

ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…

23 hours ago