Ireland

സർക്കാർ നിക്ഷേപ പദ്ധതി പ്രകാരമുള്ള വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമല്ല

സർക്കാരിന്റെ പുതിയ നിക്ഷേപ പദ്ധതി പ്രകാരം ലഭിക്കുന്ന വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമാകില്ല.പുതിയ സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടിനെക്കുറിച്ച് ഈ ആഴ്ച ആദ്യം മന്ത്രിസഭയെ അറിയിച്ചിരുന്നു, എന്നാൽ വിശദാംശങ്ങൾ പുറത്തുവരുന്നതേയുള്ളൂ. Investeringssparkonto (ISK) എന്ന സ്വീഡിഷ് സംവിധാനമാണ് പിന്തുടരാൻ ഉദ്ദേശിക്കുന്നത്. ചില്ലറ നിക്ഷേപകർക്ക് വിവിധ നിക്ഷേപങ്ങൾക്ക് പ്രയോജനകരമായ നികുതി പരിഗണന ലഭിക്കുന്ന “one stop shop” പദ്ധതി വാഗ്ദാനം ചെയ്യും.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

നിലവിൽ അയർലണ്ടിലെ സേവർമാരുടെ നിക്ഷേപം ഏകദേശം €170 ബില്യൺ ആണ്‌. കാബിനറ്റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം, ഐറിഷ് ജനത അവരുടെ സാമ്പത്തിക ആസ്തിയുടെ 2.2% മാത്രമാണ് ഓഹരികൾ, ബോണ്ടുകൾ തുടങ്ങിയ നേരിട്ടുള്ള നിക്ഷേപങ്ങളിലായി കൈവശം വച്ചിരിക്കുന്നത്. ധനമന്ത്രി സൈമൺ ഹാരിസ് ചൊവ്വാഴ്ച, സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഫോറം വിളിച്ചുകൂട്ടും. പുതിയ നിക്ഷേപ അക്കൗണ്ട് സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയെക്കുറിച്ച് അറിയിക്കുന്നതിനായി വ്യവസായ, നയ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരും. അടുത്ത വർഷം അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാകുന്ന തരത്തിൽ 2027 ലെ ബജറ്റിന്റെ ഭാഗമായി ഈ പദ്ധതി അവതരിപ്പിക്കാനാണ് മന്ത്രി ലക്ഷ്യമിടുന്നത്.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

രേഖകളില്ലാത്ത 1 ലക്ഷം യൂറോയുമായി മലയാളി യുവാവ് ജർമനിയിൽ പിടിയിൽ

ഒരു ലക്ഷം യൂറോയുമായി മലയാളി യുവാവ് ജർമനിയിൽ പിടിയിൽ. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ SN റെയിൽവേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ്…

5 hours ago

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

2 days ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

2 days ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

2 days ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

2 days ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

2 days ago