ഡബ്ലിന്‍: പാസ്‌പോര്‍ട്ട് എക്സ്പ്രസിൻറെ പേര് ‘പോസ്റ്റ് പാസ്‌പോര്‍ട്ട്’ എന്ന് മാറ്റുന്നു. പേരിലുള്ള എക്സ്പ്രസ് വേഗതപ്രവൃത്തിയിലില്ലാത്തതിനാലാണ് വിദേശകാര്യ വകുപ്പും ആന്‍ പോസ്റ്റും ഒത്തു ചേര്‍ന്ന് ഈ പുനര്‍നാമകരണം നടത്തിയത്. നടപടികള്‍ വേഗത്തിലാക്കുന്നതിന് പകരം പേരുമാറ്റാനുള്ള തീരുമാനം പരിഹാസ്യമാണെന്ന് പേരുമാറ്റാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് സിന്‍ഫെയ്ന്‍ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു.
ട്രാവല്‍ ഡോക്യുമെന്റിന് അപേക്ഷിക്കുന്നതിനുള്ള ഏറ്റവും വേഗത കുറഞ്ഞ സംവിധാനമാണ് പാസ്‌പോര്‍ട്ട് എക്‌സ്പ്രസ്. തപാലിലൂടെ ലഭിക്കാന്‍ എട്ട് ആഴ്ച വരെ സമയാണ് വേണ്ടി വരുന്നത്. സമയത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഇപ്പോഴത്തെ പേരുമാറ്റം ഒഴിവാക്കുമെന്നും മാസങ്ങള്‍ നീണ്ട പ്രചാരണത്തിന് ശേഷമാണ് പേര് മാറ്റം നിലവില്‍ വരുന്നതെന്നും ഫിനഗേല്‍ ടിഡി എമര്‍ ഹിഗ്ഗിന്‍സ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…