Ireland

‘നൃത്താഞ്‌ജലി & കലോത്സവം 2020’ പ്രസംഗ മത്സര വിഷയങ്ങള്‍ പ്രസിദ്ധീകരിച്ചു; രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ പതിനൊന്നാമത് ‘നൃത്താഞ്ജലി & കലോത്സവം 2020 ‘ത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ മത്സരങ്ങള്‍ ഓണ്‍ലൈനായാണ്‌ നടത്തപ്പെടുന്നത്.  ഡിസംബര്‍ മാസത്തിലെ ശനി, ഞായര്‍ (തീയതി പിന്നീട്, അറിയിക്കുന്നതാണ്‌)  ദിവസങ്ങളില്‍ നടത്തപ്പെടുന്ന മത്സരങ്ങള്‍ക്ക് നാട്ടില്‍ നിന്നുമുള്ള പ്രഗത്ഭരാണ്‌ വിധികര്‍ത്താക്കള്‍. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങള്‍ക്കായുള്ള പ്രസംഗ മത്സര വിഷയങ്ങള്‍ പ്രസിദ്ധീകരിച്ചു.

Juniors : ‘The pros and cons of online education in comparison to classroom education’
Seniors : ‘The influence and reach of the media has become far too powerful’

സബ്ജൂനിയര്‍ വിഭാഗത്തില്‍ ആക്ഷന്‍ സോങ്ങ്, ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി ശാസ്ത്രീയ സംഗീതം, കരോക്കെ സോങ്ങ്, കവിതാ പാരായണം, പ്രസംഗം – ഇംഗ്ലീഷ്, സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം എന്നീ മത്സരങ്ങളാണ്‌ ഇത്തവണ നടത്തപ്പെടുന്നത്.മത്സരയിനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയപ്രകാരമുള്ള വീഡിയോകള്‍ അയച്ച് തരേണ്ടതാണ്‌, അവയില്‍ നിന്നും തിരഞ്ഞെടുക്കുന്ന 10 മത്സരാര്‍ത്ഥികള്‍ ഓണ്‍ലൈനിലൂടെ ലൈവ് മത്സരത്തിലും പങ്കെടുക്കേണ്ടതാണ്‌.

നൃത്താഞ്ജലി വെബ് സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസായ 5 യൂറോ അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. മത്സരങ്ങളുടെ ക്രമീകരണങ്ങൾ ഒരുക്കുവാനും, സുഗമമായ നടത്തിപ്പും, മൂല്യനിർണ്ണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് വെബ് സൈറ്റിൽ കൂടി ഓണ്‍ലൈനായി മാത്രമേ രജിസ്ട്രേഷൻ സ്വീകരിക്കുകയുള്ളൂ.

4 ഇനങ്ങളിലോ  അതില്‍ കൂടുതലോ രജിസ്റ്റർ ചെയ്യുന്നവർക്ക് രജിസ്ട്രേഷൻ ഫീസിൽ 10% ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമെ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്നവർക്ക് എലൈറ്റ് ഫുഡ്സ് അയർലണ്ട് നൽകുന്ന പ്രത്യേക സമ്മാനവും ഉണ്ടായിരിക്കുന്നതാണ്.

രജിസ്ട്രേഷനുള്ള വെബ് സൈറ്റ് ചുവടെ.
www.nrithanjali.com

മത്സരങ്ങളുടെ നിബന്ധനകൾ, നിയമങ്ങൾ, മുൻവർഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങൾ ഇവയെല്ലാം നൃത്താഞ്ജലി വെബ്‌സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്:

King Kumar Vijayarajan – 0872365378
Silvia – 0877739792
Sajesh Sudarsanan – 0833715000

Newsdesk

Recent Posts

ബോളിവുഡ് ഹിറ്റുകളുടെ സംഗീതസന്ധ്യയുമായി ഉദിത് നാരായണും മകൻ ആദിത്യയും; ‘Bade Miyan Chote Miyan’ ഡബ്ലിനിൽ; EXCLUSIVE FESTIVE PRICES – LIMITED TIME ONLY!

ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും ഒരേ വേദിയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ‘Bade Miyan Chote…

2 hours ago

Portmarnock മലയാളിക്കെതിരെ കൂടുതൽ ആരോപണങ്ങൾ; ഇന്ത്യയിൽ 20 ഡോക്ടർമാരിൽ നിന്ന് പണം വാങ്ങി; യുകെയിൽ 10 കോടി രൂപയുടെ തട്ടിപ്പ്

അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ചെന്നാരോപിച്ച് Portmarnock-ൽ താമസിക്കുന്ന മലയാളി ഷിൽജി സിറിയക്കിനെതിരെ ഉയർന്ന പരാതികളിൽ…

4 hours ago

ഒക്ടോബർ 21-ലെ പൊതുമേഖലാ ജീവനക്കാരുടെ സമരം മാറ്റിവച്ചു; സർക്കാരും ട്രേഡ് യൂണിയനുകളും ചർച്ചയ്ക്ക്

അയർലൻഡിൽ പുതിയ പൊതുമേഖലാ ശമ്പള കരാറിനെച്ചൊല്ലി സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം. അടുത്ത ബുധനാഴ്ച, ഒക്ടോബർ…

12 hours ago

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

1 day ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

1 day ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

1 day ago