Ireland

വ്യാജ ഓഫർ ലെറ്ററിൽ അയർലണ്ടിലെത്തിയത് നിരവധി നഴ്സുമാർ; അന്വേഷണം ഊർജ്ജിതമാക്കുന്നു

വിദേശ ജോലി സ്വപ്നം കണ്ട് വ്യാജ ഏജന്റുമാരുടെ തട്ടിപ്പിൽ അറിയാതെ കുരുങ്ങിയ ആയിരക്കണക്കിന് നഴ്സുമാർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, എങ്ങനെയെങ്കിലും വിദേശ രാജ്യത്ത് കടക്കണം എന്ന ലക്ഷ്യത്തോടെ തട്ടിപ്പിന് കൂട്ട് നിൽക്കുന്ന നിരവധി ഉഗ്യോഗാർഥികളും ഉണ്ടെന്നതാണ് വാസ്തവം. ഇത്തരത്തിൽ കഴിഞ്ഞ വർഷങ്ങളിൽ അയർലണ്ടിലേക്ക് വ്യാജ ഓഫർ ലെറ്ററുമായി എത്തിയ നിരവധി നഴ്സുമാരാണുള്ളത്.

അയർലണ്ടിൽ ഓരോ നഴ്സിംഗ് ഹോമിന്റെയും വ്യാജ ഓഫർ ലെറ്ററുമായാണ് ഇവർ എത്തുന്നത്. ഇതിനായി ഓരോ നഴ്സിൽ നിന്നും ആറ് മുതൽ എട്ട് ലക്ഷം രൂപയാണ് ഏജന്റുമാർ ഈടാക്കുന്നത്. ആവശ്യമായ ഭാഷാ പരിജ്ഞാനം പോലുമില്ലാതെയാണ് ഭൂരിഭാഗം ഉദ്യോഗാർഥികളും ഇവിടേക്ക് എത്തുന്നത്. അയർലണ്ടിൽ എത്തിയ ശേഷം ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌ എഴുതി ജോലിയിൽ കയറാനാണ് ഇവർ ശ്രമിക്കുന്നത്. എന്നാൽ പലർക്കും ടെസ്റ്റ്‌ പാസാക്കുന്നതിനോ മറ്റൊരു ജോലി കണ്ടെത്താനോ സാധിക്കാതെ മാസങ്ങളോളം അലയേണ്ട സ്ഥിതിയാണ്.

ഇത്തരം വ്യാജ തൊഴിൽ ഓഫറുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുന്നതയാണ് വിവരം. ഈ വ്യാജ റിക്രൂട്ട്മെന്റിൽ മലയാളി നഴ്സുമാരും സ്വയം ഉൾപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും ലഭ്യമായിട്ടുണ്ട്. ആരോഗ്യ മേഖലയിൽ മലയാളി നഴ്സുമാരുടെ പ്രാപ്തിയും അർപ്പണ മനോഭാവവും ലോകത്തിനു തന്നെ മാതൃകയാണ്. എന്നാൽ ഈ സംഭവ വികാസങ്ങൾ അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ പ്രതിച്ഛായയെ തന്നെ ബാധിച്ചിരിക്കുകയാണ്. അയർലണ്ടിലെ നിയമ വ്യവസ്ഥയിൽ പിടിക്കപ്പെടുന്ന ഇത്തരക്കാർക്ക് അയർലണ്ടിൽ തുടരുന്നതിനോ ഭാവിയിൽ നല്ലൊരു ജോലി നേടുന്നതിനോ തന്നെ അവസരം നഷ്ടമാകും. ആജീവനാന്ത നിരോധനവും പിഴയും ഉൾപ്പെടെ നിയമ കുരുക്കുകളാണ് ഇവരെ കാത്തിരിക്കുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കേരള ഹൗസ് കാർണിവൽ 2026: ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാതിഥി

അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…

1 hour ago

ഇന്ധന വില വർധന; ഹ്രസ്വകാല എനർജി റിലീഫ് അനുചിതമെന്ന് പൊതുചെലവ് മന്ത്രി

വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…

4 hours ago

അമേരിക്ക-ഇറാൻ സംഘർഷം;  കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത്…

10 hours ago

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

24 hours ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

1 day ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

1 day ago