അയർലണ്ട് : വാട്ടർഫോർഡ് സെൻ്റ് മേരീസ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതിവിൻ്റെ ജനനതിരുനാൾ സെപ്റ്റംബർ 10, 11 തീയതികളിൽ ആഘോഷിക്കുന്നു. വാട്ടർഫോർഡ് സെൻ്റ് ജോസഫ് ആൻ്റ് സെൻ്റ് ബെനിഡൽസ് ദേവാലയത്തിൽ സെപ്റ്റംബർ 10 ശനിയാഴ്ച വൈകിട്ട് 7:30 നു ഫാ. ബൊബിറ്റ് പയ്യംപള്ളിക്കുന്നേലിൻ്റെ കാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യകാരുണ്യ ആരാധന, 9 നു ജപമാല പ്രദിക്ഷണം : ഫാ. റസല്‍ തറപ്പേൽ, തുടർന്ന് വികാരി ഫാ. ജോമോൻ കാക്കനാട്ട് തിരുനാൾ കൊടിയേറ്റും.
പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 നു ജപമാല, നാലുമണിക്ക് ഫാ. റോണി മാളിയേക്കലിൻ്റെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. ഫാ. ജോ പഴേപറമ്പിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, ഫാ. ജോൺ കാക്കരകുന്നേൽ കാർമ്മികനായിരിക്കും.
വൈക്ട്ട് 6:45 നു ബാലിഗണ്ണർ ജി.എ.എ. ക്ലബിൽ വച്ച് തിരുനാൾ ലക്കിട്രോ യുടെ നറക്കെടുപ്പ് ബിഷപ്പ് അൽഫോൻസ് കുല്ലിനാൻ നിർവ്വഹിക്കും, തുടർന്ന് യുവജനങ്ങളുടെ ഫ്ലാഷ്‌മോബ്, ഡബ്ലിൻ സോൾ ബീറ്റിൻ്റെ ഗാനമേള. സ്നേഹവിരുന്നോടെ തിരുനാളിനു സമാപനമാവും.
വാട്ടർഫോർഡ് സീറോ മലബാർ കമ്യൂണിറ്റിയുടെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 17 ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് ബാലിഗണ്ണർ ജി.എ.എ. ക്ലബിൽ നടക്കും. ഓണപ്പൂക്കളം, തിരുവാതിര, വിവിധ ഓണക്കളികൾ, മത്സരങ്ങൾ, വടംവലി, ഓണസദ്യ.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…