അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ചെന്നാരോപിച്ച് Portmarnock-ൽ താമസിക്കുന്ന മലയാളി ഷിൽജി സിറിയക്കിനെതിരെ ഉയർന്ന പരാതികളിൽ കൂടുതൽ ആരോപണങ്ങൾ. അയർലൻഡിലെ വിദ്യാർത്ഥികൾക്ക് പുറമെ ഇന്ത്യയിലെ ഇരുപതോളം ഡോക്ടർമാരും ജോലി വാഗ്ദാനത്തിലൂടെ പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ വിവരങ്ങൾ.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
ഓരോ വിദ്യാർത്ഥിയിൽനിന്നും 2,000 യൂറോ വരെ വാങ്ങിയെന്നും ഏകദേശം 40 പേർക്ക് ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ പണം നഷ്ടമായെന്നും നേരത്തെ പുറത്തുവന്ന റിപ്പോർട്ടിൽ പരാതിക്കാർ ആരോപിച്ചിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണി നേരിട്ടതായും ചിലർ പറഞ്ഞിരുന്നു. സംഭവത്തിൽ ഗാർഡയ്ക്ക് പരാതി നൽകാൻ ഇരകൾ ഒരുങ്ങുന്നതായാണ് വിവരം.
അയർലൻഡിൽ ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇന്ത്യയിലെ ഇരുപതോളം ഡോക്ടർമാരിൽനിന്ന് രണ്ടുലക്ഷം രൂപ വീതം കൈപ്പറ്റിയെന്നാണ് പുതിയ ആരോപണം. ഇവർ ഇന്ത്യയിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് ലഭിച്ച വിവരം.ഷിൽജി സിറിയക്കുമായി ബന്ധപ്പെട്ട് യുകെയിൽ ഏകദേശം 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ടെന്നാണ് പരാതിക്കാരുടെ ഭാഗത്തുനിന്നുള്ള മറ്റൊരു ആരോപണം. അതേസമയം, അയർലൻഡിൽ മാത്രം ഏകദേശം 20 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിവരം.
അയർലൻഡിലെ മലയാളി സമൂഹത്തിനിടയിൽ വിശ്വാസ്യത നേടിയെടുക്കുന്നതിനായി പള്ളികളിലെ സാന്നിധ്യവും സാമൂഹിക ബന്ധങ്ങളും ഉപയോഗിച്ചെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. പരിചയത്തിലൂടെ വിശ്വാസം നേടിയശേഷം വിദ്യാർത്ഥികൾക്ക് ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റികയാണ് ഇയാൾ ചെയ്തത്. എന്നാൽ ഈ ആരോപണങ്ങളിൽ ഏതെങ്കിലും പള്ളിക്കോ മതസംഘടനയ്ക്കോ പങ്കില്ല.
ഷിൾജിയുടെ ഏജൻസി വഴി ജോലി ലഭ്യമാക്കാമെന്നും ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഏജൻസി തന്നെ നൽകുമെന്നും വിദ്യാർത്ഥികളെ വിശ്വസിപ്പിച്ചിരുന്നതായാണ് പരാതിക്കാർ പറയുന്നത്. സോഷ്യൽ വർക്കർ യോഗ്യതയ്ക്കായി ബാംഗ്ലൂർ സർവകലാശാലയുടെ പേരിലുള്ള ഡിഗ്രി സർട്ടിഫിക്കറ്റുകൾ ചില വിദ്യാർത്ഥികൾക്ക് നൽകിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 2017 മുതൽ 2020 വരെയുള്ള കാലയളവിലെ സർട്ടിഫിക്കറ്റുകളാണ് നൽകിയത്.
ഏജൻസിയുടെ ഔദ്യോഗിക അക്കൗണ്ടിന് പകരം വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയതെന്നാണ് പരാതിക്കാർ പറയുന്നു. ഏജൻസി മറ്റൊരാളുടെ പേരിലാണ് ആരംഭിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഷിൽജി സിറിയക് അയർലൻഡിലെത്തിയത് Stamp 1 ഇമിഗ്രേഷൻ അനുമതിയിലാണെന്നാണ് ലഭിച്ച വിവരം. ഏജൻസി നടത്തുന്നതിനുള്ള നിയമപരമായ അനുമതി, റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങളുടെ സ്വഭാവം, ബന്ധപ്പെട്ട തൊഴിൽ-ഇമിഗ്രേഷൻ ചട്ടങ്ങൾ എന്നിവയിൽ ഏതെങ്കിലും ലംഘനമുണ്ടായിട്ടുണ്ടോ എന്നത് ഔദ്യോഗിക പരിശോധനയിലൂടെ വ്യക്തമാകേണ്ടതാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
അയർലൻഡിൽ പുതിയ പൊതുമേഖലാ ശമ്പള കരാറിനെച്ചൊല്ലി സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം. അടുത്ത ബുധനാഴ്ച, ഒക്ടോബർ…
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…