അയർലണ്ടിലെ മലയാളി സമൂഹത്തിന് വീണ്ടും ഐറിഷ് സർക്കാരിന്റെ ആദരം. സാംസ്കാരിക സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന ശ്രീ. സുനിൽ ശിവനെ പീസ് കമ്മീഷണറായി ജസ്റ്റിസ് മിനിസ്റ്റർ സൈമൺ ഹാരിസ് നിയമിച്ചു. 17 വർഷമായി ഡബ്ലിൻ അടുത്തുള്ള താലയിൽ സ്ഥിരതാമസക്കാരൻ ആയ ശ്രീ. സുനിൽ ശിവൻ, ഏഴ് വർഷത്തോളമായി ഫിന ഗെയിൽ പാർട്ടിയിലെ സജീവ പ്രവർത്തകൻ കൂടിയാണ്. അങ്കമാലി ആലങ്ങാപറമ്പിൽ കുടുംബാംഗമായ ശിവന്റെ മകനായ സുനിൽ ഐറിഷ് മലയാളി സമൂഹത്തിൽ സുപരിചിതനാണ്.
അയർലണ്ടിൽ ആകെ 12 ൽ താഴെയുള്ള മലയാളി പീസ് കമ്മീഷണർമാരിൽ ഒരാളാണ് ശ്രീ. സുനിൽ.
അദ്ദേഹത്തിന്റെ അധികാരപരിധി കൗണ്ടി ഡബ്ലിനും ഡബ്ലിനോട് ചേർന്നുള്ള കൗണ്ടികളുമാണ്. സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുക ഓർഡറുകൾ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകൾ. ആവശ്യം എങ്കിൽ സമൻസോ, വാറന്റോ നൽകാനുള്ള അധികാരവും പീസ് കമ്മീഷണർമാർക്ക് ഉണ്ട്. കടകളിൽ വിൽപ്പനയ്ക്കു വരുന്ന ഭക്ഷ്യവസ്തുക്കളിൽ മായം കലർന്നിട്ടുണ്ടെന്നോ, ആരോഗ്യത്തിന് ഹാനികരം ആയ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നോ പരാതി ലഭിച്ചാൽ നടപടിയെടുക്കാനും പീസ് കമ്മീഷണർക്ക് അധികാരമുണ്ട്.
ഭാര്യ :ജ്യോതി രശ്മി Our Ladies Hospice, Dublin ൽ നഴ്സ് ആണ്.
മക്കൾ: മേധാ സുനിൽ(Junior Cert), ശ്രേയ സുനിൽ(6th Class).
കുടിയേറ്റക്കാരോട് എന്നും സൗഹാർദ്ദ പൂർവ്വമായ നിലപാടുകളാണ് ഐറിഷ് ഗവൺമെന്റിന് ഉള്ളത്. കുടിയേറ്റക്കാരെ പീസ് കമ്മീഷണർമാരായി നിയമിക്കുന്നത് എല്ലാവരെയും ഉൾക്കൊണ്ട് പോകാനുള്ള സർക്കാരിന്റെ നല്ല ചിന്തകളുടെ പ്രതിഫലനമാണ്. ഇപ്പോൾ ഭരണത്തിൽ ഇരിക്കുന്ന ഫിനഗെൽ- ഫിനഫൽ കൂട്ടുകക്ഷി സർക്കാറിന് വളരെ ഉദാരപൂർവ്വമായാണ് കുടിയേറ്റ നയങ്ങളാണ് ഉള്ളത്. ഇത് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് വളരെ ഉപകാരപ്രദമാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…