Ireland

രാജു കുന്നക്കാടിന് രാജൻ പി ദേവ് സ്മാരക പുരസ്‌കാരം

തിരുവനന്തപുരം: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-24 വർഷത്തെ രാജൻ പി ദേവ് സ്മാരക പുരസ്കാരത്തിന് (നാടകം) രാജു കുന്നക്കാട്ടിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റ്‌, മണ്മറഞ്ഞു പോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷം തോറും നൽകി വരുന്ന അവാർഡുകളിൽ ഒന്നാണ്, മലയാള നാടക, സിനിമാ രംഗത്തെ കുലപതിയായ രാജൻ പി ദേവിന്റെ പേരിൽ നൽകി വരുന്ന ഈ അവാർഡ്.

2024 മാർച്ച്‌ 27 ന് തിരുവനന്തപുരം വിവേകാനന്ദ ഹാളിൽ വച്ചു നടക്കുന്ന ട്രസ്റ്റിന്റെ വാർഷികാഘോഷചടങ്ങിൽ നിരവധി കലാ സാഹിത്യ രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.

നാടകരചന, അഭിനയം, കവിതാ രചന, ആലാപനം തുടങ്ങിയ രംഗങ്ങളിലെ സമഗ്ര സംഭാവനക്കാണ് രാജു കുന്നക്കാട്ട് അവാർഡിന് അർഹമായത്. 19 വർഷമായി അയർലണ്ടിൽ താമസമാക്കിയ രാജു കോട്ടയം ജില്ലയിൽ ആനിക്കാട് സ്വദേശിയാണ്. കലാ, സാംസ്‌കാരിക പ്രവർത്തനത്തിന് 2007 ൽ അജ്‌മാൻ കേരളൈറ്റ്സ് ഫൌണ്ടേഷൻ ഏർപ്പെടുത്തിയ ‘പ്രവാസി രത്ന’ അവർഡിന് രാജു അർഹമായിട്ടുണ്ട്.

കേരള സാക്ഷരത മിഷൻ സ്റ്റേറ്റ് റിസോർസ് പേഴ്സൺ, പള്ളിക്കത്തോട് പഞ്ചായത്ത് അംഗം, വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ വൈസ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്കാരവേദി കേന്ദ്ര കമ്മിറ്റി അംഗമാണ്. റോം ഒരു നേർക്കാഴ്ച, അയർലൻഡിലൂടെ തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCI

Sub Editor

Recent Posts

OpenAIയുടെ EU ആസ്ഥാനം ഡബ്ലിനിൽ; 250 പുതിയ തൊഴിലവസരങ്ങൾ

ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…

12 hours ago

വാടക പുനർനിശ്ചയിക്കാൻ ‘നിർബന്ധിത ഒഴിപ്പിക്കൽ’ തന്ത്രം; അയർലണ്ടിൽ ഭൂവുടമകൾക്കെതിരെ ഗുരുതര ആരോപണം

അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…

16 hours ago

രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്ക്?? തീരുമാനം വ്യക്തമാക്കി സിജെപി

ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…

24 hours ago

പ്രഥമദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ 11ന്

11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…

2 days ago

അയർലണ്ടിൽ ജിപി സേവനം പ്രതിസന്ധിയിൽ; നിയമനം വർധിപ്പിക്കാൻ നീക്കം

അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…

3 days ago

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…

3 days ago