Ireland

ഐറിഷ് ഡ്രൈവർമാർക്ക് കാർ ഇൻഷുറൻസ്; സാധ്യത തേടി Revolut.

അയർലണ്ടിലെ ഡ്രൈവർമാർക്ക് കാർ ഇൻഷുറൻസ് നൽകുന്ന കാര്യം പരിഗണിക്കുന്നതായി ഫിനാൻഷ്യൽ ആപ്പായ Revolut. ഇതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ അഭിപ്രായവും നിർദ്ദേശങ്ങളും ചോദിച്ചു വരുന്നതായി Revolut വക്താവ് അറിയിച്ചു.

ആപ്പിന്റെ ഉപയോക്താക്കൾക്ക് ‘priority access’നായി സൈൻ അപ്പ് ചെയ്യാൻ കഴിയും. വരും മാസങ്ങളിൽ കൂടുതൽ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നതായും അറിയിച്ചു.ജൂലൈ 1-ന് എല്ലാ ഐറിഷ് ഉപഭോക്താക്കളും Revolut ബാങ്കിലേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടുന്നതോടെ Revolut ഔദ്യോഗികമായി അയർലണ്ടിൽ ഒരു ബാങ്കായി പ്രവർത്തനം ആരംഭിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി വരുന്നത്.

2,000 യൂറോ മുതൽ 30,000 യൂറോ വരെയുള്ള വായ്പകളും ഡെപ്പോസിറ്റ് ഗ്യാരന്റി സ്കീം മുഖേനയുള്ള കറന്റ് അക്കൗണ്ട് ഫണ്ട് പരിരക്ഷയും നിലവിൽ വരും.ആപ്പിന് അയർലണ്ടിൽ 1.7 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്, യുകെ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ വിപണിയാണ് അയർലണ്ട്.

Newsdesk

Recent Posts

L368; അനൂപ് സത്യൻ – മോഹൻ ലാൽ ചിത്രം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…

9 hours ago

അയർലണ്ടിൽ മോട്ടോർവേ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു; ജനുവരി 1 മുതൽ പുതിയ നിരക്കുകൾ

M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…

12 hours ago

അയർലണ്ടിൽ 2,700-ലധികം ഒഴിഞ്ഞ കെട്ടിടങ്ങൾ!ഒറ്റ ക്ലിക്കിൽ കണ്ടെത്താം; വീടാക്കാൻ €70,000 വരെ ഗ്രാന്റ്

രാജ്യത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരമാകാവുന്ന സാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിച്ച് 2,700-ലധികം ഉപേക്ഷിക്കപ്പെട്ടതും ജീർണാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ വെബ്സൈറ്റ് പുറത്തിറക്കി.…

13 hours ago

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

1 day ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

2 days ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

2 days ago