Ireland

എസ്. എം. വൈ. എം. ഗാൽവേ റീജിയൻ യൂത്ത് മീറ്റ് “ALIVE ’24″ൻ്റെ പോസ്റ്റർ പ്രകാശനം നടത്തി

ഗാൽവേ/കാവൻ: 2024 ഏപ്രിൽ 6  ശനിയാഴ്ച ഗാൽവേയിൽ നടക്കുന്ന സീറോ മലബാർ യൂത്ത് മൂവ്മെൻ്റ്(എസ്. എം. വൈ.എം) ഗോൾവേ റീജിയൻ  യൂത്ത് മീറ്റ് ALIVE 24 -ൻ്റെ പോസ്റ്റർ പ്രകാശനം കാവനിൽ  നടന്ന ഓൾ അയർലണ്ട് ബൈബിൾ ക്വിസ് മത്സരത്തിൻ്റെ  നാഷണൽ ഗ്രാൻ്റ് ഫിനാലെ  വേദിയിൽ വെച്ച് സീറോ മലബാർ അയർലൻഡ് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയകാട്ടിൽ നിർവഹിച്ചു. ഫാ. ഷിൻ്റോ, ഫാ. സെബാസ്റ്റ്യൻ  വെള്ളമത്തറ, സഭാ യോഗം പ്രതിനിധികൾ ബൈബിൾ ക്വിസ് മത്സരാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.

ഗോൾവേ റീജിയൻ പ്രതിനിധികൾ ജോബി ജോസഫ് (കൈക്കാരൻ), അനീറ്റ ജോ (എസ്. എം. വൈ.എം. യൂണിറ്റ് പ്രസിഡണ്ട്), എഡ്വിൻ ബിനോയി ( എസ്. എം. വൈ.എം യൂണിറ്റ് വൈസ് പ്രസിഡണ്ട്), അനഘ ജോ (SMYM യൂണിറ്റ് പ്രാതിനിഥി), മാത്യൂസ് ജോസഫ് (എസ്. എം. വൈ.എം റീജിയൻ ആനിമേറ്റർ ) എന്നിവർ സന്നിഹിതരായിരുന്നു. 

ഇടവകയിലൂടെ ലോകത്തെ നവീകരിക്കുക എന്ന ആഹ്വാനമനുസരിച്ചു പ്രവർത്തിക്കുന്ന എസ്. എം. വൈ.എം സംഘടന   പ്രാർത്ഥന, പഠന, പരിശീലനങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങളാണ് യുവജനങ്ങൾക്കായി ഒരുക്കുന്നത്. എസ്. എം. വൈ.എം റീജണൽ മീറ്റുകൾ വിവിധ ഇടവകളിലുള്ള യുവജനങ്ങൾക്ക്‌ ഒരുമിച്ചു പ്രവർത്തിക്കുവാനുള്ള വലിയ അവസരങ്ങൾ ആണെന്നും, യുവജനങ്ങൾ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്നും ബഹുമാനപ്പെട്ട ജോസഫ് അച്ചൻ ആഹ്വാനം ചെയ്തു. 

ഗാൽവേ റീജിയണിലെ കാവൻ, റ്റുള്ളുമോർ, ലെറ്റെർകെനി, സ്ലൈഗോ, ബാലിനാസോൾ, കാസിൽബാർ, ലിമെറിക്ക്, മുള്ളിങ്കർ എന്നീ ഇടവകളിൽ നിന്നുമായി നൂറുകണക്കിനു യുവജനങ്ങൾ പങ്കെടുക്കുന്ന മീറ്റിൻ്റെ ഏറ്റവും വലിയ ആകർഷണം അയർലണ്ടിലെ എസ്. എം. വൈ.എം യൂത്തിൻ്റെ  ഏറ്റവും പുതിയ മ്യൂസിക്ക് ബാൻഡ് ‘GENESIS’ൻ്റെ ലൈവ് പെർഫോമൻസാണ്. ALIVE 24നോട് അനുബന്ധിച്ച് യുവജങ്ങൾക്കായി വിവിധ പ്രോഗ്രാമുകൾ അണിയിച്ചൊരുക്കിയിട്ടുണ്ട്. 

വൈകുന്നേരം നടക്കുന്ന GENESIS  ബാൻ്റ്  പെർഫോമൻസ് ഷോയിലേയ്ക്ക്  യുവജനങ്ങൾക്കു മാത്രമല്ല കുടുബങ്ങൾക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. 

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

57 seconds ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

2 hours ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

2 hours ago

11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്

വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…

4 hours ago

ഐറിഷ് ധനമന്ത്രി Paschal Donohoe രാജിവച്ചു

ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…

6 hours ago

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

1 day ago