Ireland

സജി സെബാസ്റ്റിൻന്റെ ഭൗതീകശരീരം ഡൺഡോൾകിലെ കിൽകറി സെയിന്റ് ബ്രിജിഡ്സ് ദേവാലയത്തിലാകും അന്ത്യവിശ്രമം കൊള്ളുക

ഡൺഡോൾകിലെ കിൽകറി സെയിന്റ് ബ്രിജിഡ്സ് ദേവാലയത്തിലാകും സജി സെബാസ്റ്റിൻന്റെ ഭൗതീകശരീരം അന്ത്യവിശ്രമം കൊള്ളുക. പ്രതിഭാധനരായ നൂറുകണക്കിന് മലയാളികളെ ഐറിഷ് മണ്ണിലേക്ക് പറിച്ചുനടാൻ നിമിത്തമായി ഭവിച്ച സജി സെബാസ്റ്റ്യൻ അവസാനമായി ഉറങ്ങുന്നത് തന്റെ മാറിൽ ആയിരിക്കണമെന്ന് അയർലൻഡ് ഒരുപാട് കൊതിച്ചുകാണും. അദ്ദേഹത്തെ തന്റെ ആലിംഗനത്തിലേക്ക് അനന്തമായി ഒതുക്കിപ്പിടിക്കാൻ അയർലൻഡ് നീട്ടിയ കരങ്ങളാവും, നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് ആ ഭൗതീകശരീരം ഐറിഷ് മണ്ണിൽ തിരികെ എത്തിക്കാൻ ചാലകശക്തിയായി വർത്തിച്ചത്.

ഭൗതീകശരീരം, ഡിസംബർ 5 ശനിയാഴ്ച ഉച്ചകഴിഞ്ഞ 2 മണിമുതൽ ആറുമണിവരെയും ഡിസംബർ 6 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ 6 മണിവരെയും ഡൺഡോൾക് ബ്രിഡ്ജ് സ്ട്രീറ്റിലുള്ള ക്വിൻസ് ഫ്യൂണറൽ ഹോമിൽ പൊതുജങ്ങൾക്ക് ദർശിക്കാവുന്നതാണ്.(https://goo.gl/maps/G4p41zBsUD4WSfEA6)

തുടർന്ന് ഡിസംബർ 7 തിങ്കളാഴ്ച രാവിലെ ഡൺഡോൾക് റേസ്‌കോഴ്‌സ് റോഡിൽ അത്ത് ലീത്തനിലെ സജിയുടെ വസതിയിൽ എത്തിച്ച് പ്രാർത്ഥനാകർമ്മങ്ങൾക്കുശേഷം ഉച്ചയ്ക്ക് 12:30ന് സെയിന്റ് ബ്രിജിഡ്സ് ദേവാലയത്തിലേക്ക് യാത്രയാകും. യാത്രാമദ്ധ്യേ സജി ജോലിചെയ്തിരുന്ന സെയിന്റ് ഒലിവർ പ്ലൻകെറ്റ് ഹോസ്പിറ്റലിൽ  ഉപചാരങ്ങൾ അർപ്പിക്കും. ഉച്ചകഴിഞ്ഞു 1:30 തോടെ സെയിന്റ് ബ്രിജിഡ്സ് ദേവാലയത്തിൽ സജിക്കായി അർപ്പിക്കപ്പെടുന്ന ദിവ്യബലിക്കും മറ്റു ശുശ്രൂഷകൾക്കും ശേഷം ദേവാലയാങ്കണത്തിൽ ഭൂമിയുടെ കരവലയത്തിൽ ചേർക്കപ്പെടും.(https://goo.gl/maps/fRSRsy5GJA5HhoSXA)

കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഈ വിഷമഘട്ടത്തിൽ കൈത്താങ്ങായി നിലകൊള്ളുന്ന നിരവധി ആളുകൾ ഉണ്ട്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് ന്യൂറിയിലെ കെവിൻ ബെൽ റീപാർട്രിയേഷൻ ട്രസ്റ്റിന്റെ സേവനങ്ങൾ.  തുടർന്നും വിഷമഘട്ടത്തിലാകുന്ന നിരവധിയാളുകൾക്ക് സഹായഹസ്തമാകുവാൻ കെവിൻ ബെൽ ട്രസ്റ്റിന് നിങ്ങൾക്കും പിൻതുണ നൽകാം താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ.(http://www.idonate.ie/JACOBTHOMAS)

Newsdesk

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

4 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

9 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

22 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

1 day ago