ഡൺഡോൾകിലെ കിൽകറി സെയിന്റ് ബ്രിജിഡ്സ് ദേവാലയത്തിലാകും സജി സെബാസ്റ്റിൻന്റെ ഭൗതീകശരീരം അന്ത്യവിശ്രമം കൊള്ളുക. പ്രതിഭാധനരായ നൂറുകണക്കിന് മലയാളികളെ ഐറിഷ് മണ്ണിലേക്ക് പറിച്ചുനടാൻ നിമിത്തമായി ഭവിച്ച സജി സെബാസ്റ്റ്യൻ അവസാനമായി ഉറങ്ങുന്നത് തന്റെ മാറിൽ ആയിരിക്കണമെന്ന് അയർലൻഡ് ഒരുപാട് കൊതിച്ചുകാണും. അദ്ദേഹത്തെ തന്റെ ആലിംഗനത്തിലേക്ക് അനന്തമായി ഒതുക്കിപ്പിടിക്കാൻ അയർലൻഡ് നീട്ടിയ കരങ്ങളാവും, നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് ആ ഭൗതീകശരീരം ഐറിഷ് മണ്ണിൽ തിരികെ എത്തിക്കാൻ ചാലകശക്തിയായി വർത്തിച്ചത്.
ഭൗതീകശരീരം, ഡിസംബർ 5 ശനിയാഴ്ച ഉച്ചകഴിഞ്ഞ 2 മണിമുതൽ ആറുമണിവരെയും ഡിസംബർ 6 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ 6 മണിവരെയും ഡൺഡോൾക് ബ്രിഡ്ജ് സ്ട്രീറ്റിലുള്ള ക്വിൻസ് ഫ്യൂണറൽ ഹോമിൽ പൊതുജങ്ങൾക്ക് ദർശിക്കാവുന്നതാണ്.(https://goo.gl/maps/G4p41zBsUD4WSfEA6)
തുടർന്ന് ഡിസംബർ 7 തിങ്കളാഴ്ച രാവിലെ ഡൺഡോൾക് റേസ്‌കോഴ്‌സ് റോഡിൽ അത്ത് ലീത്തനിലെ സജിയുടെ വസതിയിൽ എത്തിച്ച് പ്രാർത്ഥനാകർമ്മങ്ങൾക്കുശേഷം ഉച്ചയ്ക്ക് 12:30ന് സെയിന്റ് ബ്രിജിഡ്സ് ദേവാലയത്തിലേക്ക് യാത്രയാകും. യാത്രാമദ്ധ്യേ സജി ജോലിചെയ്തിരുന്ന സെയിന്റ് ഒലിവർ പ്ലൻകെറ്റ് ഹോസ്പിറ്റലിൽ ഉപചാരങ്ങൾ അർപ്പിക്കും. ഉച്ചകഴിഞ്ഞു 1:30 തോടെ സെയിന്റ് ബ്രിജിഡ്സ് ദേവാലയത്തിൽ സജിക്കായി അർപ്പിക്കപ്പെടുന്ന ദിവ്യബലിക്കും മറ്റു ശുശ്രൂഷകൾക്കും ശേഷം ദേവാലയാങ്കണത്തിൽ ഭൂമിയുടെ കരവലയത്തിൽ ചേർക്കപ്പെടും.(https://goo.gl/maps/fRSRsy5GJA5HhoSXA)
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഈ വിഷമഘട്ടത്തിൽ കൈത്താങ്ങായി നിലകൊള്ളുന്ന നിരവധി ആളുകൾ ഉണ്ട്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് ന്യൂറിയിലെ കെവിൻ ബെൽ റീപാർട്രിയേഷൻ ട്രസ്റ്റിന്റെ സേവനങ്ങൾ. തുടർന്നും വിഷമഘട്ടത്തിലാകുന്ന നിരവധിയാളുകൾക്ക് സഹായഹസ്തമാകുവാൻ കെവിൻ ബെൽ ട്രസ്റ്റിന് നിങ്ങൾക്കും പിൻതുണ നൽകാം താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ.(http://www.idonate.ie/JACOBTHOMAS)
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…