മെൽബൺ: ക്ലയിറ്റൻ സെൻ്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ വികാരിയായി സേവനമനുഷ്ടിച്ച് നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന വികാരി ബ. സാംബേബി അച്ചനും സഹധർമ്മിണി ടെൻസി കൊച്ചമ്മക്കും മകൻ ഇവാൻ മോനും ഇടവക സമുചിതമായ യാത്രയയപ്പു നല്കി. മുതിർന്ന വൈദീകൻ വന്ദ്യ ജയിംസ് വർഗീസ് കോർ എപ്പിസ്കോപ്പാ, വിവിധ ആത്മീയ സംഘടനകളെ പ്രതിനിധീകരിച്ച് തമ്പി സി.ചെമ്മനം, വർഗീസ് ജയിംസ്, നീബാ ജേക്കബ്, സാം ജയിംസ്, തരുൺ സഖറിയാ, ടിസ്മി തമ്പി ചെമ്മനം, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഇടവകയുടേതായ ഉപഹാരങ്ങളും പാരിതോഷികവും ഇടവക ട്രസ്റ്റിയും, സെക്രട്ടറിയും ചേർന്ന് സമ്മാനിച്ചു. എല്ലാ സംഘടനകൾക്കും വേണ്ടി ഉപഹാരങ്ങളും പാരിതോഷികങ്ങളും നല്കപ്പെട്ടു. ബ. സാംബേബി അച്ചനും, ടെൻസി കൊച്ചമ്മയും നാളിതുവരെ ഇടവക്കാർ നല്കിയ സ്നേഹാദരവുകൾക്ക് നന്ദി പറഞ്ഞു് ഉചിതമായ മറുപടി പ്രസംഗം നടത്തി. പുതിയ വികാരിയായി സ്ഥാനമേറ്റ ഫാ.സുചിൻ വർഗീസ് മാപ്പിള തനിക്കും സഹധർമ്മിണി ഹെലനി കൊച്ചമ്മക്കും നല്കിയ വരവേൽപ്പിനും സ്വീകരണത്തിനും നന്ദി അർപ്പിച്ചു.
ആങ്കർ ആയിരുന്ന ബസ്സൽ രാജ് വർഗീസിൻ്റെ പ്രകടനം സമ്മേളനത്തിന് കൊഴുപ്പേകി. ട്രസ്റ്റി ഷെറിൻ മാത്യൂ സ്വാഗതവും സെക്രട്ടറി ജോബി മാത്യൂ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരിതെളിഞ്ഞു. സാഗർ തിരക്കഥ…
നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം…
അയർലണ്ടിൽ സ്വാഭാവികവൽക്കരണത്തിലൂടെ (Naturalisation) പൗരത്വം നേടുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ നീക്കം. നിലവിലെ അഞ്ച് വർഷത്തെ താമസകാലം…
Independent competition showcases both traditional and modern Irish dance, with competitors ranging in age from…
ഹൂസ്റ്റൺ: കേരളീയ തനിമയും പാരമ്പര്യവും സൗഹൃദവും ഒത്തുചേർന്ന കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (KAGH) ഓണാഘോഷം പ്രൗഢഗംഭീരമായി. ആഗസ്റ്റ്…
തിരുവനന്തപുരം: മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ്…