Ireland

സഞ്ജു സാംസണ് അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് ക്ഷണം; ഐറിഷ് ക്രിക്കറ്റ് ബോർഡിന് സഞ്ജു മറുപടി നൽകി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സഞ്ജു സാംസണ്  അയര്‍ലാന്‍ഡ് ക്രിക്കറ്റ്  ടീമിലേക്ക് ക്ഷണം. ഐറിഷ് ടീമിനു നിലവില്‍ ഒരു ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ആവശ്യമാണ്. ഈ ഒഴിവിലേക്കാണ് അവര്‍ സഞ്ജുവിനെ ക്ഷണിച്ചിരിക്കുന്നത്. എല്ലാ മല്‍സരങ്ങളിലും പങ്കെടുപ്പിക്കാമെന്ന ഓഫര്‍ കൂടി നൽകിയാണ് സഞ്ജുവിനെ ക്ഷണിച്ചിരിക്കുന്നത്. ഐറിഷ് ടീമിനു വേണ്ടി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ തുടര്‍ച്ചയായി കളിക്കാന്‍ കഴിയുമെന്നതു മാത്രമല്ല ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു ഇതോടൊപ്പം ലഭിക്കും.

ഈ വര്‍ഷം ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ടീമിനു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം ശ്രദ്ധേയമായ പ്രകടനം സഞ്ജു കാഴ്ചവച്ചിരുന്നു. എന്നിട്ടും അദ്ദേഹത്തിനു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ല.

എന്നാൽ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിനു ഐറിഷ് ടീമിനായി കളിക്കാന്‍ അനുമതിയില്ല. അയര്‍ലാന്‍ഡിലേക്കു കൂടുമാറണമെങ്കില്‍ സഞ്ജു ആദ്യം ചെയ്യേണ്ടത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയെന്നതാണ്. അതു മാത്രം പോരാ. ഐപിഎല്‍, ആഭ്യന്തര ക്രിക്കറ്റ് തുടങ്ങി ഇന്ത്യയിലെ എല്ലാ വിധ മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം വിരമിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ സഞ്ജുവിന് അയര്‍ലാന്‍ഡ് ടീമിന്റെ ഭാഗമാവാന്‍ കഴിയും.

അയര്‍ലാന്‍ഡ് ടീമിന്റെ ഓഫറിനോടു സഞ്ജു സാംസണ്‍ പ്രതികരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തന്നെ പരിഗണിച്ചത് സഞ്ജു നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യക്കു വേവണ്ടി മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തനിക്കു കളിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ലെന്നും സഞ്ജു ഐറിഷ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

6 hours ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

7 hours ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

10 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

11 hours ago

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

1 day ago

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

1 day ago