Categories: Ireland

ഐറിഷ് നഴ്സിംഗ് ബോര്‍ഡിലേക്ക് മത്സരിക്കാൻ യോഗ്യത നേടി ആദ്യ മലയാളി വനിത

ഡബ്ളിൻ: അയർലണ്ട് ചരിത്രത്തിൽ, ഒരുപക്ഷേ യൂറോപ്പിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു മലയാളി വനിത നഴ്സിംഗ് ബോർഡ് പദവിയിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയിരിക്കുന്നു!!

പാലാ കല്ലറക്കൽ വില്യം-റോസമ്മ ദമ്പതികളുടെ മകളും തൊടുപുഴ തെക്കേമതിലുങ്കൽ മനോജിന്റെ ഭാര്യയും ആയ രാജിമോൾ മനോജ് ആണ്‌ ഈ പദവിയിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയിരിക്കുന്നത്.

പാലാ അൽഫോൺസ കോളേജ്, ഡൽഹി സർ ഗംഗാറാം ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ പഠന ശേഷം ഡൽഹി, സൗദി അറേബ്യ, കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റലുകളിലെ ഔദ്യോഗിക പരിശീലനങ്ങൾക്ക് ശേഷം 2003-ലാണ് ശ്രീമതി രാജിമോൾ അയർലണ്ടിലേക്ക് ഉപരിപഠനത്തിനും ജോലിക്കും ആയി ഇമ്മിഗ്രേറ്റ് ചെയ്യുന്നത്. ഡബ്ലിനിലേ St. വിൻസെന്റ് ഹോസ്പിറ്റലിലെ ആദ്യ ഇന്ത്യൻ ICU നേഴ്സ് രാജിമോൾ ആണ്‌. 

കഴിഞ്ഞ രണ്ടു ദശാബ്ദം ആയി അയർലണ്ടിൽ ഔദ്യോഗിക സേവനം ചെയ്യുകയും അതോടൊപ്പം ഉന്നത വിദ്യാഭ്യാസം തുടരുകയും ചെയ്ത രാജിമോൾ നഴ്സിങ്ങിൽ വിവിധ മാസ്റ്റേഴ്സ് ഡിഗ്രികൾ (Masters in Nursing Management, Royal College of Surgeons, Masters in Clinical Practice & Critical Care Nursing, University College of Dublin) കരസ്ഥമാക്കുകയും അയർലണ്ടിലെ തന്നെ പല ഹോസ്പിറ്റലുകളിലും വ്യത്യസ്ത (നഴ്സിംഗ് മാനേജർ, Telephone Triage നേഴ്സ് മുതലായ) പദവികളിൽ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. മുതിർന്ന വിദ്യാർത്ഥികൾ ആയ മക്കളോടുകൂടി (മാനവ് & മിഡ്നാവ്) വിക്‌ലോയിൽ സ്ഥിരതാമസം ആണ്‌.

നീണ്ട കാലയളവിലെ അയർലണ്ട് ജീവിതത്തിൽ നേടിയെടുത്ത മികവുറ്റ എത്നിക് & മിക്സഡ് കമ്മ്യൂണിറ്റി/ സൊസൈറ്റി ബന്ധങ്ങളും പുതിയ തലമുറ മൈഗ്രന്റ്‌സ് ആയുള്ള നിരന്തര സംവാദങ്ങളും ഐറിഷ് നഴ്സിംഗ് സിസ്റ്റത്തിനെക്കുറിച്ചുള്ള ഗ്രാസ്റൂട്ട് ലെവൽ അറിവും തന്റെ സെലക്ഷനിലേക്കുള്ള ചവിട്ടുപടികൾ ആയാസരഹിതമാക്കും എന്നുള്ള വിശ്വാസത്തിൽ ആണ്‌ രാജിമോൾ.

പഠനകാലത്തു തന്നെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള  ഒരു NCC കേഡറ്റും മികച്ച ഡിബേറ്ററും ബൈക്ക് റൈഡിങ് & ട്രാവൽ ഹോബിയും ഉള്ള രാജിമോൾ ഇതിനോടകം 20ൽ പരം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിലെ രാജിമോൾ മനോജിന്റെ വിജയം അയർലണ്ട് ഇന്ത്യൻ സമൂഹത്തിന് വിശിഷ്യാ മലയാളികൾക്ക് അഭിമാനവും ഐറിഷ് നഴ്സിംഗ് ബോർഡിന് ഒരു മുതൽക്കൂട്ടും ആവും എന്ന് നിസംശയം ഉറപ്പിക്കാം.

Newsdesk

Recent Posts

96% ഉൽപന്നങ്ങൾക്കും തീരുവ ഇളവ്; ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാരകരാർ ഒപ്പുവച്ചു

രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…

28 mins ago

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…

19 hours ago

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ തൊഴിലവസരങ്ങളിൽ വർധന

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…

1 day ago

33 യൂറോപ്യൻ യൂണിയൻ പൗരന്മാരെ പോളണ്ടിലേക്കും ലിത്വാനിയയിലേക്കും നാടുകടത്തി

ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…

1 day ago

ഷാജി പാപ്പനും മറ്റ് ആറുപേരുംപുതിയ രൂപത്തിലും വേഷത്തിലുംആട്-3 യുടെ പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു

ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…

2 days ago

ഒക്‌ലഹോമയിൽ കാണാതായ 12-കാരനെ കണ്ടെത്തി; ക്രൂര പീഡനത്തിന് അമ്മയും രണ്ടാനച്ഛനും പിടിയിൽ

കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർ‌ജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…

2 days ago