വാട്ടർഫോർഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ (വാങ്ങിപ്പ് പെരുന്നാൾ )2023 ആഗസ്റ്റ് മാസം 26,27 (ശനി, ഞായർ )ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയായി ആചരിക്കുകയാണ്.
ഇരുപത്തിയാറ് ശനിയാഴ്ച വൈകുന്നേരം പെരുന്നാള്‍ കൊടിയേറ്റവും തുടർന്ന് സന്ധ്യ നമസ്കാരവും 6:00 മണിക്ക് സുവിശേഷ പ്രസംഗവും നടത്തുന്നതാണ്. പ്രധാന പെരുന്നാള്‍ ദിവസമായ ആഗസ്റ്റ് ഇരുപത്തിഏഴാം തീയ്യതി ഞാറാഴ്ച രാവിലെ 9:15 ന് : പ്രഭാത പ്രാർത്ഥന ,9:45 ന് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മോര്‍ അലക്സന്ത്രയോസ് തിരുമേനി വിശുദ്ധകുര്‍ബ്ബാന അർപ്പിക്കുകയും അനുഗ്രഹ പ്രഭാഷണം നടത്തുന്നതുമാണ്.
തുടർന്ന് സണ്ടേസ്കൂൾ കുട്ടികൾക്കുള്ള ഗ്രാജുവേഷൻ സെറിമണിയും സമ്മാനദാനവും നടത്തുന്നതാണ്. 12.45 ന് ഭക്തിനിർഭരമായ റാസാ, നേർച്ചവിളമ്പ്, ആദ്യഫല ലേലം, സ്നേഹവിരുന്ന് എന്നിവയും നടത്തുന്നതാണ്. 2.30 ന് പ്രാർത്ഥനയോടുകൂടെ പെരുന്നാൾ കൊടി ഇറക്കുന്നതോടെ ഈ വർഷത്തേ ശൂനോയോപെരുന്നാൾ സമാപിക്കും. പെരുന്നാൾ ശുശ്രൂഷകളും പെരുന്നാളിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യപരിപാടികളും വാട്ടർഫോർഡിലുള്ള സെ.പാട്രിക്ക് ചർച്ചിൽ വെച്ച് നടത്തപ്പെടുത്തുന്നുവെന്ന് ഫാ. ഡോ.ജോബിമോൻ സ്കറിയ (വികാരി) ,
ഫാ. ബിബിൻ ബാബു (സഹ വികാരി).
ശ്രീ. ഗ്രേസ് ജേക്കബ് ജോൺ(ട്രസ്റ്റി) ,
ശ്രീ . സ്കറിയ ഈപ്പൻ ( സെക്രട്ടറി) എന്നിവർ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…
പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…
ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…
Community, cultural and human rights groups are invited to take part, with applications open until…