Ireland

IPAS സെന്റർ പ്രതിഷേധത്തിനിടെ ആക്രമണം; ആറ് പേർ അറസ്റ്റിൽ

ഡബ്ലിനിലെ അഭയാർത്ഥികളെ പാർപ്പിച്ചിരുന്ന ഹോട്ടലിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ ആക്രമണം. ഗാർഡയ്‌ക്കെതിരെ മിസൈലുകളും പടക്കങ്ങളും പ്രയോഗിച്ച ആറ് പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിൽ ഏകദേശം 2,000 പേർ പങ്കെടുത്തു, എന്നാൽ തൊട്ടുപിന്നാലെ മുഖംമൂടി ധരിച്ച ആളുകൾ ഗാർഡ അംഗങ്ങളെ ആക്രമിക്കുകയും, ലുവാസ് സ്റ്റോപ്പ് നശിപ്പിക്കുകയും ഒരു ഗാർഡ വാൻ കത്തിക്കുകയും ചെയ്തു. സാഗാർട്ടിലേക്കുള്ള ലുവാസ്, ഡബ്ലിൻ ബസ് സർവീസുകൾ താത്കാലികമായി നിർത്തിവച്ചു.ഗാർഡ പബ്ലിക് ഓർഡർ യൂണിറ്റ്, മൗണ്ടഡ് യൂണിറ്റ്, ഡോഗ് യൂണിറ്റ്, എയർ സപ്പോർട്ട്, ജലപീരങ്കി എന്നിവരെ സംഭവസ്ഥലത്ത് വിന്യസിച്ചു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

തിങ്കളാഴ്ച പുലർച്ചെ ഹോട്ടലിനടുത്ത് നടന്ന ഒരു ലൈംഗികാതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആക്രമണം. രണ്ടര മണിക്കൂറിനുശേഷം പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. ഒരു വനിതാ ഗാർഡയുടെ കാലിന് പരിക്കേറ്റു.പൊതു ക്രമസമാധാന ലംഘനത്തിന് ആറ് പേരെ അറസ്റ്റ് ചെയ്തു. ഗാർഡ ലൈനുകൾ ലംഘിക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചു. രണ്ട് വർഷം മുമ്പ് ഡബ്ലിൻ നഗരമധ്യത്തിൽ നടന്ന കലാപത്തിനുശേഷം ഗാർഡ സ്വന്തമായി വാങ്ങിയ ജലപീരങ്കി വിന്യസിക്കുന്നത് ഇതാദ്യമാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം: യുകെ മാതൃക അയർലണ്ട് പിന്തുടരുമോ?

ഡബ്ലിൻ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ…

4 hours ago

അമേരിക്കയുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാൻ

ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാൻ. ലബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ ധാരണയെ ബാധിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്ക…

4 hours ago

വ്യക്തിപരമായ വളർച്ചയിലൂടെയാണ് സമൂഹത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമെന്ന് കോർക്ക് എഞ്ചിനീയറും അന്താരാഷ്ട്ര ഒറിയന്റീയറിംഗ് താരവുമായ Colm O’Halloran

ഡബ്ലിൻ: സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിപ്ലവമല്ല, വ്യക്തിപരമായ പരിണാമമാണ് ആവശ്യമെന്ന് കോർക്ക് സ്വദേശിയും പെട്രോളിയം എഞ്ചിനീയറും അയർലൻഡിനെ പ്രതിനിധീകരിക്കുന്ന അന്താരാഷ്ട്ര…

5 hours ago

ലെറ്റർകെണ്ണിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണം ശ്രദ്ധേയമായി

ജൂൺ 14-ന് ലെറ്റർകെണ്ണി വെസ്ട്രി ഹാളിൽ അന്താരാഷ്ട്ര യോഗ ദിനം ആവേശപൂർവ്വം ആഘോഷിച്ചു. ഇന്ത്യൻ ആയുഷ് മന്ത്രാലയത്തിന്റെ സർട്ടിഫൈഡ് യോഗ…

7 hours ago

ഡബ്ലിനിൽ Anointing Fire Bible Convention ജൂൺ 27ന്

ഡബ്ലിൻ: Anointing Fire Bible Convention (Malayalam) ജൂൺ 27 ശനിയാഴ്ച ഡബ്ലിൻ ബ്യൂമൗണ്ടിലെ Blessed Margaret Ball ദേവാലയത്തിൽ…

7 hours ago

ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ

വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിച്ച് എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ  പ്രധാന അണിയറ പ്രവർത്തകരെ…

1 day ago