Ireland

SMCI സംഘടന ജോസഫ്‌ മാഷിന് ഒരുക്കുന്ന സ്വീകരണവും പൊതുസമ്മേളനവും ജൂലൈ17ന്

ഒരു ചോദ്യപേപ്പർ വിവാദത്തിന്റെ പേരിൽ തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രൊഫസറായിരുന്ന ജോസഫ് സാറിന്റെ കൈപ്പത്തി 2010 ജൂലൈയിൽ മതതീവ്രവാദികൾ വെട്ടിയെടുത്തത് ഒരു നടുക്കത്തോടെ മാത്രമേ ഇന്നും മലയാളികൾക്ക് ഓർക്കാൻ സാധിക്കു. തുടർന്ന് കോളേജ് മാനേജ്മെന്റിന്റെയും, കത്തോലിക്കാ സഭയുടെയും പീഡനങ്ങളും, പ്രിയതമയുടെ മരണവും,നിയമനടപടികളും എല്ലാം കൂടി ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തെ അപ്പാടെ ഉലച്ചുകളഞ്ഞു. എങ്കിലും പ്രതിസന്ധികളെ എല്ലാം തൻറെ മനോബലം ഒന്നുകൊണ്ടുമാത്രം തരണം ചെയ്തു ഒരു ഫീനിക്സ് പക്ഷിയെ പോലെ ആരോടും പരാതിയും പരിഭവവും ഇല്ലാതെ ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും ജോസഫ് മാഷ് കേരളസമൂഹത്തിൽ തന്റെ സാന്നിധ്യമറിയിച്ചു നിലകൊള്ളുന്നു.

അദ്ദേഹത്തിൻറെ “അറ്റുപോകാത്ത ഓർമ്മകൾ” എന്ന ആദ്യ പുസ്തകം വായനക്കാരുടെ മനസ്സുകളിൽ തീകോരിയിടുന്ന ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമാണ്. അയർലൻഡ് സന്ദർശനത്തിനെത്തുന്ന ജോസഫ് മാഷിനു സ്വീകരണം ഒരുക്കുവാൻ അയർലൻഡിലെ സീറോമലബാർ കമ്മ്യൂണിറ്റി (SMCI) തീരുമാനിച്ചിരിക്കുകയാണ്.

ജൂലൈ 17 ഞായറാഴ്ച വൈകുന്നേരം5 മണി മുതൽ8 മണി വരെ ആഷ് ബോണിലെ GAA ഹാളിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഈ പൊതുസമ്മേളനത്തിൽ ജോസഫ് മാഷുമായുള്ള ചോദ്യോത്തരവേളയും ഉണ്ടായിരിക്കുന്നതാണ്. അദ്ദേഹത്തെ നേരിൽ കാണാനും നമ്മുടെ അനുഭാവം പ്രകടിപ്പിക്കുവാനും അയർലണ്ടിലെ പ്രബുദ്ധരായ ഓരോ മലയാളിയെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി SMCI ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

George 087 9962929
Josan 087 2985877

Sub Editor

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

16 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

17 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

20 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

23 hours ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

24 hours ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago