ഇന്ത്യയുടെ പൈതൃകവും സാംസ്കാരിക തനിമയും ഒരു കുടകീഴിൽ കോർത്തിണക്കി നവ്യാനുഭവമായി India Fest. ഡബ്ലിനിലെ Cabinteelyലെ Kilbogget Park ൽ സംഘടിപിച്ച പരിപാടിയുടെ ഉൽഘാടന ചടങ്ങിൽ Councillor Mary Hanafin,Shri Terence Jude Dick,Chief Superintendent Matthew Nyland, Thomas Joseph,Social Space Ireland, Dr. Puri FICI president എന്നിവർ പങ്കെടുത്തു. Santhosh Jose നന്ദി പറഞ്ഞു.
Social Space Ireland ന്റെ ആഭിമുഖ്യത്തിൽ Dún Laoghaire-Rathdown കൗണ്ടി കൗൺസിലിന്റെ പിന്തുണയോടെയാണ് ഇന്ത്യ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇന്ത്യൻ സംസ്കാരവും കലാരൂപങ്ങളുടെയും തനത് പ്രദർശനം സമ്മാനിച്ച ഫെസ്റ്റ് അയർലണ്ടിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ സമ്മേളനത്തിനാണ് സാക്ഷ്യം വഹിച്ചത്.
കുട്ടികൾക്കായുള്ള ക്രിക്കറ്റ് (ബൗളിംഗ്), അമ്പെയ്ത്ത്, ഹൈജമ്പ് തുടങ്ങിയ മത്സരങ്ങളോടെയാണ് ഫെസ്റ്റിന് തുടക്കമായത്. വിവിധ കായിക ഇനങ്ങളിലെ . പ്രൊഫഷണൽ പരിശീലകർ കുട്ടികൾക്ക് ആവശ്യമായ പരിശീലനവും നിർദേശങ്ങളും നൽകി. മത്സര വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.
ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൈവിധ്യ രുചികൾ വിളമ്പുന്ന ഫുഡ് കോർട്ടുകളും ഫെസ്റ്റിന്റെ മുഖ്യ ആകർശനമായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മുന്നൂറളം കലാകാരന്മാർ പങ്കെടുത്ത കലാ- സാംസ്കാരിക പരിപാടികൾ ഇന്ത്യയുടെ സാംസ്കാരിക പെരുമയുടെ നേർസാക്ഷ്യമായിരുന്നു.
പ്രാദേശിക ഐറിഷുകാർക്കും ഇന്ത്യൻ സംസ്കാരം, പാചകരീതികൾ, പാരമ്പര്യങ്ങൾ എന്നിവ ഇഷ്ടപ്പെടുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളെയും ആഘോഷത്തിൽ ഭാഗമാക്കുക എന്നതായിരുന്നു ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം. മികച്ച ജന പങ്കാളിത്തം കൊണ്ടും വൈവിദ്ധ്യ പരിപാടികൾ കൊണ്ടും ഫെസ്റ്റ് ഏറെ ശ്രദ്ധേയമായി.
Photos by Gee Varghese
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…