Ireland

പബ്ലിക് ഹെൽത്ത് സർവീസ് ജീവനക്കാർക്ക് രജിസ്റ്റർഡ് നഴ്സ് അല്ലെങ്കിൽ മിഡ് വൈഫാകാം: നഴ്സിംഗ് കോഴ്സ് പഠിക്കാൻ സ്പോൺസർഷിപ്പ് സ്കീമുമായി HSE

ഐറിഷ് പബ്ലിക് ഹെൽത്ത് സർവീസുകളിൽ രജിസ്റ്റർ ചെയ്ത നഴ്‌സ് അല്ലെങ്കിൽ മിഡ്‌വൈഫ് ആകാൻ ആഗ്രഹിക്കുന്ന, യോഗ്യരായ സപ്പോർട്ട് സർവീസ് സ്റ്റാഫിന് (ഉദാ: HCA, MTAS) പരിശീലനം നേടാൻ അവസരമൊരുക്കുന്ന സ്പോൺസർഷിപ്പ് സ്കീമുമായി ഹെൽത്ത് സർവീസ് എക്‌സിക്യുട്ടീവ്. അയർലണ്ടിൽ നിലവിൽ കെയറർമാരായി ജോലി ചെയ്യുന്നവർക്ക് സെൻട്രൽ ആപ്ലിക്കേഷൻ ഓഫീസ് (CAO) മുഖേന രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നിൽ (HEIS) നഴ്സിംഗ് കോഴ്സുകൾക്ക് അഡ്മിഷൻ നേടുന്നവർക്കാണ് സ്പോൺസർഷിപ്പ് ലഭിക്കുന്നത്. ഐറിഷ് പബ്ലിക് ഹെൽത്ത് സർവീസിന് കീഴിൽ സപ്പോർട്ട് സ്റ്റാഫായി ജോലി ചെയ്യുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

നഴ്‌സിംഗ്/മിഡ്‌വൈഫറി നിലയിൽ രോഗികൾക്ക്/ക്ലയന്റുകൾക്ക് നേരിട്ട് പരിചരണം നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഹെൽത്ത്‌കെയർ അസിസ്റ്റന്റുമാർ/മൾട്ടി ടാസ്‌ക് അറ്റൻഡന്റുകൾ തുടങ്ങിയ സപ്പോർട്ട് സേവന ഗ്രേഡുകൾക്ക് കീഴിൽ നിലവിൽ ഉൾപ്പെട്ടിരിക്കുന്ന ഐറിഷ് പബ്ലിക് ഹെൽത്ത് സർവീസസിലെ ജീവനക്കാർക്ക് എന്നിവർക്ക് സ്പോൺസർഷിപ്പ് സ്കീം ലഭ്യമാണ്.സ്പോൺസർഷിപ്പിന് യോഗ്യത നേടുന്നവർക്ക് തുടർന്നുള്ള നഴ്സിംഗ് അല്ലെങ്കിൽ മിഡ്വൈഫറി ഡിഗ്രി പ്രോഗ്രാമിന്റെ കാലയളവിലും അടിസ്ഥാന ശമ്പളം ലഭിക്കും. കോഴ്സിന്റെ കാലാവധിയിൽ പഠനത്തോടൊപ്പം നിലവിൽ ചെയ്യുന്ന ജോലി തുടരേണ്ടതും ഈ പദ്ധതി പ്രകാരം ആവശ്യമാണ്.

അപേക്ഷകർക്ക് ജനുവരി 1-ന് മുമ്പ് ഐറിഷ് പബ്ലിക് ഹെൽത്ത് സർവിസിൽ കെയ്ററായി അല്ലെങ്കിൽ സപ്പോർട്ട് സ്റ്റാഫായി കുറഞ്ഞത് 2 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. ജനുവരി 1 ന് 23 വയസിനു മേൽ (മെച്വർ സ്റ്റുഡൻസ്) പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻഡ് (എൻഎംബിഐ) നടത്തുന്ന അസസ്മെന്റ് പരീക്ഷയിൽ വിജയിക്കുന്നവർക്കാണ് സ്പോൺസർഷിപ്പിന് അവസരം ലഭിക്കുക. സ്കീം പ്രകാരം കോഴ്സ് പൂർത്തിയാക്കി എൻ എം ബി ഐ രജിസ്ട്രേഷൻ ലഭിക്കുന്ന ഉദ്യോഗാർത്ഥികൾ, ശേഷമുള്ള അഞ്ചു വർഷം ആരോഗ്യവകുപ്പിനായി ബോണ്ടിന് തുല്യമായ സേവനം ചെയ്യണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.

CAO അപേക്ഷകൾ നൽകേണ്ട അവസാന തിയതി : 2023 ഫെബ്രുവരി 1.

കൂടുതൽ വിവരങ്ങൾക്ക് https://healthservice.hse.ie/about-us/onmsd/cpd-for-nurses-and-midwives/onmsd- sponsorship-schemes/public-health-service- എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക : Nursing and Midwifery Planning and Development Unit, HSE-South (SE). Omce Complex, Killcreens Hospital Campus, Kilkenny.

Telephone Number: 056 7785620/087-9414237.

Email address: nmpdu.kilkenny@hee.le

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Newsdesk

Recent Posts

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

42 mins ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

13 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

16 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

16 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

16 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

24 hours ago