Ireland

സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 23,24,25 തീയതികളിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം 2021 ഒക്ടോബർ 23,24,25 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ നടക്കും. ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് (Our Lady of Victories Catholic Church,Ballymun Rd, Glasnevin, Dublin, D09 Y925) ഈവർഷത്തെ ധ്യാനം നടക്കുക. ഉച്ചക്ക് ഒരുമണിക്ക് ആരംഭിച്ച് 6 നു അവസാനിക്കുംവിധമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുർബാനക്കും, ആരാധനക്കും, വചന പ്രഘോഷണത്തിനുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

അദിലാബാദ് ബിഷപ്പ് മാർ ആൻ്റണി പ്രിൻസ് പാണങ്ങാടൻ, ഷംസ്ഷാബാദ്  ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ശാലോം വേൾഡ് സ്പിരിച്ചൽ ഡയറക്ടർ ഫാ. റോയ് പാലാട്ടി, ഇരിങ്ങാലക്കുട സ്പിരിച്ചാലിറ്റി സെൻ്റർ ഡയറക്ടർ ഫാ. ജിജി കുന്നേൽ, ഫാ. സെബാസ്റ്റ്യൻ നെല്ലൻകുഴിയിൽ ഒ.സി.ഡി. തുടങ്ങിയ പ്രമുഖ ധ്യാനഗുരുക്കന്മാർ ഈ ധ്യാനത്തിൽ പങ്കുചേരും.

കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നടക്കുന്ന ഈ ധ്യാനത്തിൽ പങ്കെടുക്കുവാൻ ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ് സൈറ്റിലെ (www.syromalabar.ie) പാരീഷ് മാനേജ്മെൻ്റ് സിസ്റ്റം (PMS) വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. ധ്യാന ദിവസങ്ങളിൽ ഡബ്ലിനിലെ മറ്റു കുർബാന സെൻ്ററുകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.

PMS രജിസ്ടേഷൻ   ഇല്ലാത്തവർ താഴെക്കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടാൽ പങ്കെടുക്കുവാൻ അവസരം ഒരുക്കുന്നതാണ്. സിജോ കാച്ചപ്പിള്ളി (+353 8731975750) ബിനോയ് ജോസ് (+353 871365145), ബിവിൻ വർഗ്ഗീസ് (+353 873374736), ജോയ് സെബാസ്റ്റ്യൻ (+353 873197575).

ഈ മാഹാമരി കാലഘട്ടത്തിൽ നമ്മെ  കത്തുപരിപാലിച്ച  ദൈവത്തിനു നന്ദി പറയാൻ, നമ്മുടെ കൂട്ടായ്‌മയെ ശക്തിപ്പെടുത്താൻ ഈ ധ്യാനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായ് ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.

Biju L.NadackalPRO, SMCC Dublin, Ireland 

Newsdesk

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

3 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

3 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

24 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

24 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago