ബെൽഫാസ്റ്റ്: സീറോ മലബാർ സഭയുടെ ബെൽഫാസ്റ്റ് റീജിയണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 7-ന് ബെൽഫാസ്റ്റിലെ ഓൾ സെയിൻ്റ്സ് കോളേജിൽ സംഘടിപ്പിച്ച ബൈബിൾ ഫെസ്റ്റ് (ബൈബിൾ കലോത്സവം) ശ്രദ്ധേയമായ പങ്കാളിത്തത്തോടെയും ആത്മീയ ആവേശത്തോടെയും നടന്നു. സീറോ മലബാർ സഭയുടെ ബെൽഫാസ്റ്റ് റീജിയണൽ കോർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. ബൈബിൾ ഫെസ്റ്റ് ഡയറക്ടർ ഫാ. ജെയിൻ മണ്ണത്തുകാരൻ പരിപാടിക്ക് നേതൃത്വം നൽകി.
ആരംഭചടങ്ങിൽ ഫാ. ജോ പഴെപറമ്പിൽ, ഫാ. അനീഷ് വഞ്ചിപാറയിൽ, ഫാ. ജോഷി പറൊക്കാരൻ, ഫാ. സജി പൊമ്മിനിശേരി എന്നിവരോടൊപ്പം റീജിയൻ എക്സിക്യൂട്ടീവ് അംഗങ്ങളായ മോൻസി തോമസ് (സെക്രട്ടറി), സോജൻ സെബാസ്റ്റ്യൻ (ജോയിന്റ് സെക്രട്ടറി), ആനന്ദ് ജോസഫ് (പി.ആർ.ഒ) എന്നിവർക്കൊപ്പം കാറ്റിക്കിസം ഹെഡ് മാസ്റ്റർമാരും വിദ്യാർത്ഥികളും ചേർന്ന് തിരിതെളിയിച്ച് ചടങ്ങുകൾക്ക് തുടക്കമായി.
ബെൽഫാസ്റ്റ്, ആൻട്രിം, പോർട്ടഡൗൺ, ഡെറി, ലിസ്ബേൺ, ന്യൂറി എന്നിവിടങ്ങളിൽ നിന്നായി ഏകദേശം അഞ്ഞൂറോളം പേർ പങ്കെടുത്തു. കുട്ടികളും യുവജനങ്ങളും ഉൾപ്പെടെ വിവിധ പ്രായവിഭാഗങ്ങളിലെ മത്സരാർത്ഥികൾ ബൈബിൾ സന്ദേശങ്ങൾ കലാരൂപങ്ങളിലൂടെ അവതരിപ്പിച്ച മത്സരങ്ങൾ ശ്രദ്ധേയമായി. പ്രത്യേകിച്ച് ബൈബിൾ സ്കിറ്റ് മത്സരം പ്രേക്ഷകശ്രദ്ധ നേടിയ പ്രധാന ഇനമായി മാറി. വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകാവതരണം പ്രേക്ഷകർക്ക് ഏറെ ആസ്വാദ്യമായി.
പരിപാടിയുടെ സുതാര്യമായ നടത്തിപ്പിനായി പ്രോഗ്രാം കോർഡിനേറ്റർമാരായ ശ്രീ. ബാബു ജോസഫും ശ്രീ. രാജു മേപ്പിള്ളിയും ദീർഘകാലമായി ഒരുക്കങ്ങൾ നടത്തി. ട്രഷറർ ഷാജി മൈലന്തറയും ബെൽഫാസ്റ്റ് കൈക്കാരൻ അനീഷ് അമ്പാട്ടും നൽകിയ നിർദ്ദേശങ്ങളും സഹകരണവും വിജയത്തിൽ നിർണായകമായി.
ബെൽഫാസ്റ്റ് മേഖലയിലെ കൈക്കാരന്മാരായ ഷീബ രാജു, ആനന്ദ് ജോസഫ്, പിതൃവേദി പ്രസിഡന്റ് ഡോ. സനൽ ജോർജ്, കമ്മിറ്റി അംഗങ്ങളായ ജ്യോതിസ് ചെറിയാൻ, ഡാൻറ്റിസ് സ്കറിയ, റോബിൻ (ട്രസ്റ്റി, ലിസ്ബേൺ), ജോസഫ് (എച്ച്.എം കോർഡിനേറ്റർ, ഡെറി) എന്നിവരും വിവിധ കുർബാന സെന്ററുകളിൽ നിന്നുള്ള ട്രസ്റ്റിമാർ, മതാധ്യാപകർ, സംഘടന ഭാരവാഹികൾ, യുവജനങ്ങൾ, വിശ്വാസികൾ, ജഡ്ജിമാർ, കോളേജ് അധികൃതർ എന്നിവരും ചേർന്നുള്ള ഏകോപിത പ്രവർത്തനം പരിപാടിയുടെ വിജയത്തിന് വഴിയൊരുക്കി.
മത്സര വിജയികൾക്ക് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. അനീഷ്, ഫാ. നിധീഷ്, ഫാ. സജി, ഫാ. ജെയിൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന ചടങ്ങിൽ ഫാ. ജെയിൻ മണ്ണത്തുകാരൻ നന്ദിപ്രസംഗം നടത്തി.
പരിപാടിയിൽ പങ്കെടുത്തവർക്ക് ജോവിനാസ് കാറ്റേഴ്സ്, ബെൽഫാസ്റ്റ് ഒരുക്കിയ സ്നേഹവിരുന്നും ടോമി പോളിന്റെ നേതൃത്വത്തിൽ ഒരുക്കിയ ചായയും ലഘുഭക്ഷണവും വിതരണം ചെയ്തു.
റീജിയൻ തലത്തിൽ വിജയികളായ മത്സരാർത്ഥികൾ താല സെൻ്റ് മാർക്ക് കമ്യൂണിറ്റി ഹാളിൽ ഏപ്രിൽ 25 നു നടക്കുന്ന അയർലണ്ട് നാഷണൽ തല ബൈബിൾ കലോത്സവത്തിൽ പങ്കെടുക്കും.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…