Ireland

ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ ധ്യാനത്തിന് തുടക്കമായി.. വചനവെളിച്ചത്തിൽ ആത്മീയ നവീകരണത്തിന് അവസരം; 14 കുർബാന കേന്ദ്രങ്ങളിലെ വിശ്വാസികൾക്കായി 9 വേദികളിൽ ധ്യാനം

ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ ധ്യാനത്തിന് തുടക്കമായി. ഡബ്ലിനിലെ 14 കുർബാന കേന്ദ്രങ്ങളിലെ വിശ്വാസികൾക്കായി ഒമ്പത് വേദികളിലായി മൂന്ന് ഘട്ടങ്ങളായാണ് ഈ വർഷത്തെ ധ്യാനശുശ്രൂഷകൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഒക്ടോബർ 3, 4 തീയതികളിൽ ആരംഭിച്ച ആദ്യഘട്ടത്തിന് ശേഷം ഒക്ടോബർ 10, 11 തീയതികളിൽ രണ്ടാം ഘട്ടവും ഒക്ടോബർ 17, 18 തീയതികളിൽ മൂന്നാം ഘട്ടവും നടക്കും. ഫാ. ബെന്നി പുത്തൻനട, ഫാ. തോമസ് പാറേക്കാട്ടിൽ, ഫാ. ജിസ് കളപ്പുരയ്ക്കൽ എന്നിവർ വചനപ്രഘോഷണത്തിനും ആത്മീയ ശുശ്രൂഷകൾക്കും നേതൃത്വം നൽകും.

പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ആത്മീയമായ പുനരുജ്ജീവനത്തിനും ദൈവസന്നിധിയിൽ മനസ്സുതുറക്കുന്നതിനുമുള്ള അവസരമായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. വ്യക്തിജീവിതത്തിലെയും കുടുംബജീവിതത്തിലെയും വെല്ലുവിളികളെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ അഭിമുഖീകരിക്കാനും പ്രാർഥനയിലൂടെ ദൈവാശ്രയം ശക്തിപ്പെടുത്താനും ധ്യാനദിനങ്ങൾ സഹായകമാകും.

ഒക്ടോബർ 3, 4 തീയതികളിൽ നടന്ന ആദ്യഘട്ട ധ്യാനത്തിൽ ദ്രോഗഡ, ഡൺഡാൽക്ക്, റിയാൾട്ടോ കുർബാന കേന്ദ്രങ്ങളിലെ വിശ്വാസികൾ പങ്കെടുത്തു. ദ്രോഗഡയിലെ ഔവർ ലേഡി ഓഫ് ലൂർദ്സ് ദേവാലയത്തിലും, ഡൺഡാൽക്കിലെ ഹോളി ഫാമിലി ദേവാലയത്തിലും, ഇഞ്ചിക്കോർ കുർബാന കേന്ദ്രത്തിനായി റിയാൾട്ടോയിലെ ഔവർ ലേഡി ഓഫ് ദ ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിലും ധ്യാനശുശ്രൂഷകൾ നടന്നു.

വചനശുശ്രൂഷ, വിശുദ്ധ കുർബാന, പ്രാർഥന എന്നിവയിലൂടെ വിശ്വാസികൾ ധ്യാനത്തിൽ പങ്കുചേർന്നു.

ഒക്ടോബർ 10, 11 തീയതികളിൽ നടക്കുന്ന രണ്ടാംഘട്ടത്തിൽ അത്തായി, ബ്ലാക്ക്റോക്ക്, ബ്രേ, ബ്ലാഞ്ചാർഡ്സ്ടൗൺ, നാവൻ കുർബാന കേന്ദ്രങ്ങളിലെ വിശ്വാസികൾ പങ്കെടുക്കും.

അത്തായിലെ സെന്റ് മൈക്കിൾസ് ദി  ആർക്ക്ഏഞ്ചൽസ് ദേവാലയത്തിലാണ് ധ്യാനം നടക്കുന്നത്.

ബ്ലാക്ക്റോക്ക്, ബ്രേ കേന്ദ്രങ്ങളിലെ വിശ്വാസികൾക്കായി ബ്ലാക്ക്റോക്ക് ന്യൂട്ടൺപാർക്ക് അവന്യൂവിലുള്ള  ചർച്ച് ഓഫ് ദി ഗാർഡിയൻ ഏഞ്ചൽസ്  ദേവാലയത്തിൽ സംയുക്ത ധ്യാനം നടക്കും. ഉച്ചകഴിഞ്ഞ് 2 മുതൽ രാത്രി 8 വരെ വചനശുശ്രൂഷ, വിശുദ്ധ കുർബാന, പ്രാർഥന എന്നിവ ഉണ്ടായിരിക്കും. വിശ്വാസികൾക്ക് സൗകര്യപ്രദമായ വിശാലമായ പാർക്കിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ബ്ലാഞ്ചാർഡ്സ്ടൗൺ, നാവൻ കുർബാന കേന്ദ്രങ്ങളിലെ വിശ്വാസികൾ ഹണ്ട്സ്ടൗണിലെ ചർച്ച് ഓഫ് ദ സേക്രഡ് ഹാർട്ട് ഓഫ് ജീസസിൽ നടക്കുന്ന സംയുക്ത ധ്യാനത്തിൽ പങ്കെടുക്കും. വെള്ളിയാഴ്ച് വൈകിട്ട് 6 മുതൽ 9 വരേയും, ശനിയാഴ്ച് ഉച്ച്കഴിഞ്ഞ് 1 മുതൽ 6 വരെയും, ഞായറാഴ്ച് 7:30 മുതൽ 11:30 വരെയുമാണു ധ്യാനം നടക്കുക. 

വാർഷിക ധ്യാനത്തിന്റെ മൂന്നാംഘട്ടം ഒക്ടോബർ 17, 18 തീയതികളിൽ നടക്കും. ലൂക്കൻ, ഫിബ്സ്ബറോ, സ്വോർഡ്സ്, ബ്യൂമോണ്ട്, താല, നാസ് എന്നീ ആറ് കുർബാന കേന്ദ്രങ്ങളിലെ വിശ്വാസികൾക്കായി മൂന്ന് വേദികളാണ് ഒരുക്കിയിരിക്കുന്നത്.

ലൂക്കനിലെ ചർച്ച് ഓഫ് ദ ഡിവൈൻ മേഴ്സിയിലും, ഫിബ്സ്ബറോ, സ്വോർഡ്സ്, ബ്യൂമോണ്ട് കേന്ദ്രങ്ങളിലെ വിശ്വാസികൾക്കായി ഗ്ലാസ്നെവിനിലെ ഔവർ ലേഡി ഓഫ് വിക്ടറീസ് കത്തോലിക്കാ ദേവാലയത്തിലും ധ്യാനം നടക്കും.

താല, നാസ് കുർബാന കേന്ദ്രങ്ങളിലെ വിശ്വാസികൾ ഫെറ്റർകെയിനിലെ ചർച്ച് ഓഫ് ഇൻകാർനേഷനിൽ നടക്കുന്ന സംയുക്ത ധ്യാനത്തിൽ പങ്കെടുക്കും.

ദൈവവചനത്തിന്റെ ശക്തിയിലൂടെ വിശ്വാസജീവിതത്തെ കൂടുതൽ ആഴപ്പെടുത്താനും പ്രാർഥനയിലൂടെ ദൈവവുമായി വ്യക്തിപരമായ ബന്ധം പുതുക്കാനും കുടുംബജീവിതത്തിൽ സ്നേഹത്തിന്റെയും ക്ഷമയുടെയും സാക്ഷികളാകാനും ധ്യാനദിനങ്ങൾ അവസരമൊരുക്കുന്നു.

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ മനസ്സിന്റെ ഭാരങ്ങൾ ദൈവസന്നിധിയിൽ സമർപ്പിച്ച് സമാധാനവും പ്രത്യാശയും പുതുക്കുന്നതിനായി ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കിയിരിക്കുന്ന ഈ ആത്മീയ സംഗമത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

14 കുർബാന കേന്ദ്രങ്ങളിലെ കുടുംബങ്ങളെ ഒമ്പത് വേദികളിലായി ഒരുമിപ്പിക്കുന്ന ഈ വാർഷിക ധ്യാനം, വിശ്വാസസമൂഹത്തിന്റെ ആത്മീയ ഐക്യത്തിനും നവീകരണത്തിനും ശക്തമായ അനുഭവമായി മാറുകയാണ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഒരു ലക്ഷത്തിലേറെ ജീവനക്കാർ സമരമുഖത്ത്; അയർലണ്ടിൽ പൊതുമേഖലാ പണിമുടക്ക് ഒക്ടോബർ 14-നും 21-നും

പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…

34 mins ago

Express Yourself: Multicultural Human Rights Festival to Take Place in Dublin

Community, cultural and human rights groups are invited to take part, with applications open until…

23 hours ago

അവേക്ക് 2026: സീറോ മലബാർ യുവജന സംഗമത്തിന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി വേദിയാകും

ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…

1 day ago

അയർലണ്ട് ബജറ്റ് ഇന്ന്: നികുതി, പെൻഷൻ, ഭവനം, ചൈൽഡ് കെയർ—പ്രതീക്ഷകൾ ഏറെ

അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…

1 day ago

2027ലെ നിങ്ങളുടെ യാത്രകൾ ഇനി നേരത്തെ പ്ലാൻ ചെയ്യാം; €300 മുതൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമായി Oscar Travel

അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…

2 days ago