ഡബ്ലിൻ: നാട്ടിലൊരു നിർധന കുടുംബത്തിന് ഭവനം നിർമ്മിക്കുവാൻ ലൂക്കൻ ക്ലബ് ആവിഷ്കരിച്ച സമ്മാന കൂപ്പൺ പദ്ധതിക്ക് തുടക്കമായി. ഒന്നാം സമ്മാനം സ്പോൺസർ ചെയ്ത ജോസഫ് കളപ്പുരക്കൽ,പ്രസിഡണ്ട് റെജി കുര്യനിൽ നിന്നും ആദ്യ കൂപ്പൺ ഏറ്റുവാങ്ങി. സെക്രട്ടറി രാജു കുന്നക്കാട്ട്, ട്രഷറർ റോയി പേരയിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനോയ് കുടിയിരിക്കൽ, ഉദയ് നൂറനാട്, പ്രിൻസ് അങ്കമാലി, സിറിൾ തെങ്ങുംപള്ളിൽ എന്നിവർ നേതൃത്വം നൽകി. ലൂക്കൻ മലയാളി ക്ലബ്ബിന്റെ ക്രിസ്മസ് നവവത്സരാഘോഷത്തോടനുബന്ധിച്ച് 2022 ജനുവരി 3 ന് താലാ കിൽമന ഹാളിൽ വച്ച് കൂപ്പൺ നറുക്കെടുപ്പ് നടക്കും. 400 കൂപ്പൺ മാത്രമുള്ള ഈ സമ്മാന പദ്ധതിയിൽ ഒന്നാം സമ്മാനം ഒരു പവൻ സ്വർണ്ണനാണയവും, രണ്ടാം സമ്മാനം അര പവൻ സ്വർണ്ണ നാണയവും, മൂന്നാം സമ്മാനം 100 യൂറോ വീതം 3 പേർക്കുമായി നൽകപ്പെടും.ഈ സമ്മാനപദ്ധതിയിൽ ഭാഗഭാക്കുവാൻ ബന്ധപ്പെടുക.
റെജി കുര്യൻ :0 87 778 8120
റോയി പേരയിൽ : 0 87 669 4782
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…