Ireland

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2023’ ഓഗസ്റ്റ് 18 ന് ആരംഭിക്കും

സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ കൺവെൻഷനായുള്ള  ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 2023 ഓഗസ്റ്റ്  18, 19, 20 (വെള്ളി, ശനി, ഞായർ ) ദിവസങ്ങളിൽ രാവിലെ  9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ധ്യാനം നടത്തപ്പെടുന്നത്.
ആലപ്പുഴ, കൃപാസനം ഡയറക്ടർ ഡോ.ഫാ .വി .പി .ജോസഫ് വലിയവീട്ടിൽ  ‘മരിയൻ ഉടമ്പടി ധ്യാനം’ നയിക്കും.

പരിശുദ്ധ അമ്മയുടെ മധ്യസ്ഥ പ്രാർത്ഥനാ ശക്തിയാലുള്ള നിരവധി അത്ഭുതങ്ങളാൽ പ്രശസ്തമായ കൃപാസനം ടീം നയിക്കുന്ന ‘മരിയൻ ഉടമ്പടി ധ്യാനം‘ ആദ്യമായാണ് അയർലണ്ടിൽ നടത്തപ്പെടുന്നത്. ധ്യാന  ദിവസങ്ങളിൽ  ഉടമ്പടി എടുക്കാനും, നേരത്തെ എടുത്തിട്ടുള്ളവർക്ക് ഉടമ്പടി പുതുക്കാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക്  (5 മുതൽ 8 വയസ് വരെ 8  മുതൽ 12 വയസ്‌ വരെ 12 മുതൽ 18 വരെ) പ്രത്യേക  ധ്യാനവും ഉണ്ടായിരിക്കുന്നതാണ്.

മരിയൻ ഉടമ്പടി ധ്യാനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
ഫാ.പ്രിൻസ് സക്കറിയ മാലിയിൽ: 0892070570
ബിനോയി കാച്ചപ്പിള്ളി: 0874130749
ആന്റോ ആന്റണി: 0894417794

വാർത്ത : സുബിൻ മാത്യൂസ് (പി.ആർ .ഓ )

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Sub Editor

Recent Posts

‘പൊങ്കാല’ ഡിസംബർ അഞ്ചിൽ നിന്നും നവംബർ മുപ്പതിനെത്തുന്നു

ഡിസംബർ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന പൊങ്കാല എന്ന ചിത്രം നവംബർ മുപ്പത് ഞായറാഴ്ച പ്രദർശനത്തിനെത്തുന്നു. ഏ. ബി. ബിനിൽ തിരക്കഥ…

10 hours ago

അയർലണ്ട് ഫാമിലി റീയൂണിഫിക്കേഷൻ പോളിസി കർശനമാക്കുന്നു; പങ്കാളികൾ, 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഒഴികെയുള്ള കുടുംബാംഗങ്ങൾക്ക് നിയന്ത്രണം

അയർലണ്ടിലെ ഇഇഎ ഇതര പൗരന്മാർക്ക് ഫാമിലി റീയൂണിഫിക്കേഷൻ പോളിസി കർശനമാക്കുന്നതായി നീതിന്യായ മന്ത്രി Jim O’Callaghan അറിയിച്ചു. ജനറൽ വർക്ക്‌…

13 hours ago

അഭയാർഥികൾക്ക് ഐറിഷ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാലപരിധി അഞ്ച് വർഷമാക്കി

അയർലണ്ടിലെ അഭയ സംവിധാനത്തിൽ നിർദ്ദേശിക്കപ്പെട്ട ഒരു പുനഃസംഘടന പൗരത്വത്തെയും കുടുംബ പുനരേകീകരണത്തെയും കുറിച്ചുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കും.നീതിന്യായ മന്ത്രി Jim…

15 hours ago

ബേസിൽ വർഗീസിന്റെ കുടുംബത്തിന് സഹായമേകാം

മായോയിൽ മരണപ്പെട്ട മലയാളി യുവാവ്, പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസിന്റെ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ധനസമാഹരണം…

16 hours ago

മായോ മലയാളി ബേസിൽ വർഗീസ് നിര്യാതനായി

മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…

21 hours ago

അയർലണ്ട് കേരള ഹൌസ്  കോ-ഓർഡിനേറ്റർ  അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെ സഹോദരൻ നിര്യാതനായി

 ഡബ്ലിൻ : കേരള ഹൌസ്  കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ്‌ മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…

21 hours ago