Ireland

നാല് കൗണ്ടികളിൽ ഇടിമിന്നൽ മുന്നറിയിപ്പ് നൽകി

ക്ലെയർ, കെറി, ലിമെറിക്ക്, ഗാൽവേ എന്നിവിടങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം 7 മണി മുതൽ ചൊവ്വാഴ്ച രാവിലെ 7 മണി വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴ, ഇടിമിന്നൽ, വെള്ളപ്പൊക്ക സാധ്യത, അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് Met Éireann മുന്നറിയിപ്പ് നൽകുന്നു. യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അടുത്തിടെയുണ്ടായ ഉഷ്ണതരംഗം പെട്ടെന്ന് അവസാനിച്ചതായും, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സമ്മിശ്രമായ കാലാവസ്ഥ ആയിരിക്കും ഈ ആഴ്ച ഉണ്ടാകുക.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ശനിയാഴ്ച വർഷത്തിലെ ഇതുവരെയുള്ള ഏറ്റവും ചൂടേറിയ ദിവസമായി അടയാളപ്പെടുത്തി. കൗണ്ടി റോസ്‌കോമണിലെ മൗണ്ട് ഡില്ലൺ സ്റ്റേഷനിൽ 31.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വെള്ളിയാഴ്ച ഡബ്ലിനിലെ ഫീനിക്സ് പാർക്കിൽ താപനില 29 ഡിഗ്രി സെൽഷ്യസിൽ എത്തി.എന്നിരുന്നാലും, തിങ്കളാഴ്ച വളരെ തണുപ്പ് അനുഭവപ്പെടും, കനത്ത മഴയും പ്രതീക്ഷിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ്, പടിഞ്ഞാറും തെക്ക് പടിഞ്ഞാറും ഉടനീളം മഴ ലഭിക്കും. ഇന്നത്തെ ഏറ്റവും ഉയർന്ന താപനില 15C മുതൽ 21C വരെ ആയിരിക്കും. നാളെ കൂടിയ താപനില 16 ഡിഗ്രി സെൽഷ്യസ് മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

10 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

10 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

10 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

12 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

15 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

15 hours ago