Ireland

ഐആർപി കാർഡ് കാലാവധി കഴിഞ്ഞാലും യാത്ര ചെയ്യാം; പ്രവാസികൾക്ക് ആശ്വാസമായി ക്രാന്തിയുടെ ഇടപെടലും

അയർലണ്ടിൽ ഐറിഷ് റസിഡൻസ് പെർമിറ്റ് (IRP) കാർഡ് പുതുക്കുന്നതിലുണ്ടാകുന്ന കാലതാമസം കാരണം വെക്കേഷൻ സമയത്ത് വിദേശയാത്ര ചെയ്യുന്നവർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ ഇമിഗ്രേഷൻ വിഭാഗം പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇതുമൂലം  ഐ.ആർ.പി കാർഡ് കാലാവധി കഴിഞ്ഞാലും അയർലണ്ടിലേക്ക് തിരികെ യാത്ര ചെയ്യുന്നതിന് ഇമിഗ്രേഷൻ വിഭാഗം അനുമതി നൽകി. ക്രാന്തി അയർലൻഡ് ഉൾപ്പടെ നിരവധി സംഘടനകൾ ഇക്കാര്യത്തിനുവേണ്ടി അധികാരികളിൽ സമ്മർദ്ദം ചെലുത്തിയതിന് ഫലമായിട്ടാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. പുതിയ കാർഡിനായി  അപേക്ഷ നൽകിയവർക്കാണ് ഇളവ് ലഭിക്കുന്നത്. പുതിയ കാർഡിനായി അപേക്ഷ നൽകിയവർക്ക് നിലവിലെ കാർഡ് കാലാവധി കഴിഞ്ഞാലും അത് ഉപയോഗിച്ച് യാത്ര ചെയ്യാൻ അനുവദിക്കുന്നതാണ്. ഇളവ് ലഭിക്കുന്നതിന് വേണ്ടി  കാലാവധി കഴിഞ്ഞ ഐ.ആർ.പി കാർഡും, കാർഡ് പുതുക്കുന്നതിനായി അപേക്ഷ നൽകിയതിന്റെ തെളിവും (ഇമെയിൽ കൺഫർമേഷൻ) കൈവശമുണ്ടാകണം. ഈ ഇളവ് കാലാവധി 2026 ജൂലൈ 13 മുതൽ 2026 ഓഗസ്റ്റ് 31 വരെ മാത്രമായിരിക്കും. പുതിയ ഐ.ആർ.പി കാർഡിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ പുതുക്കലിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വർക്ക് മാത്രമാണ് ഇളവ്. ഈ പുതിയ യാത്രാ അറിയിപ്പ് (Travel Confirmation Notice) വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് കൈവശം വെക്കുകയും ചെയ്യണം.

 യാത്രയ്ക്ക് മുൻപ് എയർലൈനുമായി ബന്ധപ്പെട്ട് ഈ അറിയിപ്പിനെക്കുറിച്ച് അവർക്ക് അറിവുണ്ടെന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.

 ട്രാൻസിറ്റ് യാത്രകളാണെങ്കിൽ, ബന്ധപ്പെട്ട രാജ്യങ്ങൾ ഈ രേഖകൾ അംഗീകരിക്കുമോ എന്ന് മുൻകൂട്ടി പരിശോധിച്ചതിനുശേഷം യാത്ര ചെയ്യുന്നതായിരിക്കും അഭികാമ്യം.

 യാത്ര ചെയ്യുന്നവർക്ക് പുറമെ  ജോലി ചെയ്യുന്നതിനുള്ള പെർമിറ്റ്  ആവശ്യമുള്ളവർക്കും ഈ ഇളവ് ബാധകമാണ്. അത് പ്രകാരം ഓഗസ്റ്റ് 31 വരെ  IRP കാർഡ് കാലാവധി കഴിഞ്ഞാലും, സാധുവായ തൊഴിൽ പെർമിറ്റ് ഉള്ളവർക്കും  പെർമിറ്റ് ആവശ്യമില്ലാത്തവർക്കും അതേ നിബന്ധനകളോടെ അയർലണ്ടിൽ തുടരാം. അങ്ങനെ ഉള്ളവരും അപേക്ഷ സമർപ്പിച്ചതിന്റെ രേഖ (OREG നമ്പർ സഹിതമുള്ള ഇമെയിൽ/രസീത്) കൈവശം വയ്ക്കണം.

 ഐആർപി കാർഡ് പുതുക്കലിലെ കാലതാമസം ഒഴിവാക്കുന്നതിന് വേണ്ടി ക്രാന്തി അയർലൻഡ് ഡബിളിനിൽ ഇമിഗ്രേഷൻ ഓഫീസിനു മുന്നിൽ നടത്തിയ സമരം ഉൾപ്പെടെയുള്ള നേരത്തെ പ്രതിഷേധങ്ങൾ  സംഘടിപ്പിച്ചിരുന്നു. മന്ത്രിമാർ വഴിയും ടിഡിമാർവഴിയും ഈ പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും ക്രാന്തി നടത്തിയിരുന്നു. ക്രാന്തി അയർലൻഡിന്റെ കൂടെ ശ്രമത്തിന്റെ  ഭാഗമായി ഇതിനുമുമ്പും നിരവധി തവണ  ഈ വിഷയത്തിൽ യാത്ര ഇളവുകൾ എമിഗ്രേഷൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുന്നതിനു വേണ്ടിയുള്ള  നിരന്തരമായ ഇടപെടലുകൾ ആണ് നിലവിൽ ക്രാന്തി അയർലൻഡ് ഉൾപ്പടെ ഉള്ള സംഘടനകൾ.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

Sub Editor

Recent Posts

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

10 hours ago

അയർലണ്ടിൽ ഇൻഹറിറ്റൻസ് ടാക്സ് പരിധി ഉയർത്തി: മക്കൾക്ക് നികുതിയില്ലാതെ ലഭിക്കാവുന്ന തുക €4.2 ലക്ഷമായി

അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…

10 hours ago

Kerala Badminton Club Launches ‘The Third Half’ Initiative to Promote Mental Health and Prevent Suicide

DUBLIN, IRELAND — In a proactive effort to address mental health challenges and prevent suicide…

11 hours ago

കൊളംബസ് ഡേ സ്പെഷ്യൽ; വഴി തെറ്റിപ്പോയ ഒരു ‘ദേശാടനക്കിളിയുടെ’ കണ്ടുപിടുത്തം!

നാളെ കൊളംബസ് ഡേ! ലോകം മുഴുവൻ ഈ വഴിപിഴച്ച നാവികനെ ഓർത്ത് തലയിൽ കൈവെക്കുന്ന ദിവസം.  ​പതിനഞ്ചാം നൂറ്റാണ്ടിലെ വലിയൊരു…

13 hours ago

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: ഇന്ത്യൻ പൗരൻ മരിച്ചു

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു.…

16 hours ago

​ഓർമ്മകളിൽ ഷെറിൻ…

​പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…

1 day ago