Ireland

കിൽഡെയറിൽ 195 ജീവനക്കാരെ Intel പിരിച്ചുവിടും

കിൽഡെയറിലെ ലെയ്‌ക്‌സ്‌ലിപ്പിലുള്ള തങ്ങളുടെ പ്ലാന്റിൽ 195 ജീവനക്കാർ വരെ നിർബന്ധിത പിരിച്ചുവിടൽ നേരിടേണ്ടിവരുമെന്ന് ഇന്റൽ സർക്കാരിനെ അറിയിച്ചു.എന്റർപ്രൈസ് വകുപ്പിന് സമർപ്പിച്ച collective redundancy വിജ്ഞാപനത്തിലാണ് ഈ വിവരങ്ങൾ അറിയിച്ചിരിക്കുന്നത്. ലെയ്‌ക്‌സ്‌ലിപ്പിലെ ഇന്റൽ പ്ലാന്റിൽ ഏകദേശം 4,900 പേർ ജോലി ചെയ്യുന്നു. ഏപ്രിലിൽ കമ്പനി ആഗോളതലത്തിൽ 20% വരെ ജീവനക്കാരെ കുറയ്ക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

മാനേജ്‌മെന്റ് കാര്യക്ഷമമാക്കുന്നതിനും എഞ്ചിനീയറിംഗ് അധിഷ്ഠിത സംസ്കാരത്തിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ സിഇഒ ലിപ്-ബു ടാന്റെ ആദ്യത്തെ പ്രധാന പുനഃസംഘടനയുടെ ഭാഗമായിരുന്നു ഈ പ്രഖ്യാപനം. 2024-ൽ മുമ്പ് നടന്ന തൊഴിൽ വെട്ടിക്കുറവിന് ശേഷമുള്ള ഏറ്റവും പുതിയ പ്രഖാപനമാണിത്. സിലിക്കൺ വാലിയിലെ ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ കുറച്ച് വർഷങ്ങളായി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. എന്നാൽ മാർച്ചിൽ പുതിയ മേധാവി ടാൻ കമ്പനി രീതികളിലും കൃത്രിമ ബുദ്ധി തന്ത്രങ്ങളിലും വലിയ മാറ്റങ്ങൾ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

14 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

14 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

14 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

16 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

19 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

19 hours ago