സൾഫർ ഡൈ ഓക്സൈഡ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന്, “Vale View Schuyler Irish Grown Red Wine” 2023 ന്റെ ഒരു പ്രത്യേക ബാച്ച് അയർലൻഡ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി തിരിച്ചുവിളിച്ചു. വൈൻ വാങ്ങിയ ഉപഭോക്താക്കളോട് അത് ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകി. സൾഫർ ഡൈ ഓക്സൈഡ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി, എന്നാൽ ചേരുവകളുടെ പട്ടികയിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. സൾഫർ ഡൈ ഓക്സൈഡിനോട് അലർജിയുള്ള വ്യക്തികൾക്ക് ഈ വൈൻ കഴിക്കരുത് എന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരിച്ചു വിളിച്ച കുപ്പികളിൽ 2023Sch01 എന്ന ബാച്ച് കോഡ് രേഖപ്പെടുത്തിയിട്ടുണ്ട്. വീഞ്ഞിലും മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളിലും സൾഫർ ഡൈ ഓക്സൈഡ് ഒരു പ്രിസർവേറ്റീവായി പലപ്പോഴും ഉപയോഗിക്കുന്നുണ്ട്. അലർജി ഉള്ളവരിൽ തലവേദന, ശ്വാസതടസ്സം, ചുമ, ശ്വാസതടസ്സം, ചർമ്മത്തിൽ തടിപ്പ് അല്ലെങ്കിൽ ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ചില സന്ദർഭങ്ങളിൽ, ആസ്ത്മ അടക്കമുള്ള മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…