വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ഈ വർഷത്തെ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ നാളെ (ശനി) നടക്കും. മുള്ളിനാവത്ത് കമ്മ്യൂണിറ്റി സെന്ററിൽ ഉച്ചകഴിഞ്ഞ് 3.30-ന് ആഘോഷപരിപാടികൾക്ക് തുടക്കമാകും.
നാടിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന മുപ്പതിലധികം കലാപരിപാടികളാണ് സ്റ്റേജിൽ അരങ്ങേറുന്നത്. അസോസിയേഷൻ അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന നൃത്തനൃത്യങ്ങൾ, സംഗീത പരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകും. യുവതലമുറയെ ആവേശം കൊള്ളിക്കാൻ അയർലണ്ടിലെ പ്രമുഖർ നയിക്കുന്ന ഡിജെ (DJ) സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി അയർലണ്ടിലെ പ്രശസ്തമായ ‘മൂക്കൻസ് കാറ്ററിംഗ്’ ഒരുക്കുന്ന വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും.
വാട്ടർഫോർഡിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഡബ്ല്യു.എം.എ (WMA) ഭാരവാഹികൾ അറിയിച്ചു. രാത്രി 10 മണിയോടെ പരിപാടികൾ സമാപിക്കും.
വാർത്ത: ഷാജു ജോസ്
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…