Ireland

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം; “ശ്രാവണം-23” അവിസ്മരണീയമായി

വാട്ടർഫോർഡ്: ഗൃഹാതുര ഓർമ്മകൾ ഉണർത്തി ബാലിഗണ്ണർ GAA ക്ലബ്ബിൽ വച്ച്  വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഏകദേശം എഴുന്നൂറിൽപരം അംഗങ്ങൾ പങ്കെടുത്ത ഓണാഘോഷം സംഘാടന മികവ് കൊണ്ട് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. സെക്രട്ടറി  നെൽവിൻ റാഫേൽ സ്വാഗതമാശംസിച്ച ചടങ്ങിൽ വാട്ടർഫോർഡ് യാക്കോബായ ഇടവക വികാരി ഫാ. ജോബി സ്കറിയ, വാട്ടർഫോർഡ് സീറോ മലബാർ ഇടവക വികാരി ഫാ.ജോമോൻ കാക്കനാട്ടും ഓണ സന്ദേശം നൽകി.

പ്രസിഡന്റ്‌ അനൂപ് ജോൺ ആശംസകൾ അറിയിച്ചു. അത്തപ്പൂക്കളം, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, ഓണപ്പാട്ടുകൾ, തിരുവാതിര, വടം വലി, ഫാഷൻഷോ, കുട്ടികളുടേയും മുതിർന്നവരുടേയും വിവിധയിനം മത്സരങ്ങൾ തുടങ്ങി ഗൃഹാതുരത്വം ഉണർത്തിയ അനവധി മുഹൂർത്തങ്ങളിലൂടെയാണ് ഓണാഘോഷം കടന്നു പോയത്. നാവിൽ കൊതിയൂറും ഓണസദ്യ ഒരുക്കിയത് ഹോളിഗ്രയിൽ റെസ്റ്റോറൻ്റാണ്. വിവിധയിനം മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

WMA യുടെ ഓണാഘോഷ  പരിപാടികൾ വൻവിജയമാക്കിയ വാട്ടർഫോർഡ് നിവാസികളോട് കമ്മിറ്റി നന്ദി അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

1 hour ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

7 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

20 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

22 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

22 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

22 hours ago