ഡബ്ലിൻ: ലോകമെമ്പാടുമുള്ള 171 രാജ്യങ്ങളിലെ മലയാളി സമൂഹങ്ങളെ സംഗീതത്തിന്റെ ഒരേ നാദധാരയിൽ കോർത്തിണക്കുക എന്ന ലക്ഷ്യത്തോടെ വേൾഡ് മലയാളി ഫെഡറേഷൻ (WMF) ആരംഭിച്ച പുതിയ ആഗോള സംഗീത-സൗഹൃദ വേദിയായ ‘WMF മെഹ്ഫിൽ ഇന്റർനാഷണൽ’ അയർലൻഡിലെ ഡബ്ലിനിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
WMF അയർലൻഡ് ഫാമിലി മീറ്റിനോടനുബന്ധിച്ച് നവംബർ 14-ന് നടന്ന വർണ്ണാഭമായ ചടങ്ങിൽ WMF ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ (ഓസ്ട്രിയ) മെഹ്ഫിൽ ഇന്റർനാഷണലിന് തിരിതെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.
171 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മലയാളി പ്രവാസി സമൂഹങ്ങളെ ഭാഷയ്ക്കും ദേശത്തിനും അതീതമായി സംഗീതത്തിലൂടെ ബന്ധിപ്പിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാർക്കും സംഗീതാസ്വാദകർക്കും ഒരുമിച്ച് ചേരാൻ അവസരമൊരുക്കുകയുമാണ് ഈ ആഗോള സംഗീത കൂട്ടായ്മയുടെ ലക്ഷ്യം.
ചടങ്ങിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു (യു.എസ്.എ) മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്ലോബൽ വൈസ് പ്രസിഡന്റും ഗ്ലോബൽ ക്യാബിനറ്റ് അംഗവുമായ ശ്രീമതി മേരി റോസ്ലെറ്റ് ഫിലിപ്പ്, യൂറോപ്പ് റീജിയൻ പ്രസിഡന്റ് ശ്രീ ഷൈജു തോമസ്, അയർലൻഡ് റീജിയൻ നാഷണൽ കോർഡിനേറ്റർ ശ്രീമതി സ്മിത വർഗീസ്, മെഹ്ഫിൽ കോർഡിനേറ്റർ ശ്രീ ബിപിൻ ചന്ദ്, യുകെ റീജിയൻ നാഷണൽ കോർഡിനേറ്റർ ശ്രീമതി സീമ രാജു, ബൾഗേറിയൻ റീജിയൻ നാഷണൽ കോർഡിനേറ്റർ ശ്രീ ജയറാം എന്നിവർക്കൊപ്പം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ WMF നേതാക്കളും പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രവാസലോകത്തെ തിരക്കുകൾക്കിടയിൽ മലയാളികളെ പരസ്പരം ചേർത്തുനിർത്തുന്ന ഏറ്റവും ശക്തമായ കണ്ണിയാണ് സംഗീതമെന്നും, 171 രാജ്യങ്ങളിലെ മലയാളി സമൂഹങ്ങളെ ഒരേ സംഗീതവേദിയിൽ ഒന്നിപ്പിക്കാൻ മെഹ്ഫിൽ ഇന്റർനാഷണലിന് സാധിക്കുമെന്നും നേതാക്കൾ ആശംസിച്ചു.
ഉദ്ഘാടന ചടങ്ങിന് പിന്നാലെ അരങ്ങേറിയ ‘മെഹ്ഫിൽ’ സംഗീതസന്ധ്യ സദസ്സിന് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്. നിബന്ധനകളുടെയോ ഔപചാരികതകളുടെയോ അതിർവരമ്പുകളില്ലാതെ എല്ലാവർക്കും ഒരുപോലെ പങ്കുചേരാൻ സാധിക്കുന്ന വിധത്തിലാണ് മെഹ്ഫിൽ വേദി ഒരുക്കിയിരുന്നത്.
ഡബ്ലിനിലെ സദസ്സിൽ വട്ടത്തിലിരുന്ന് മലയാളനാടിന്റെ ഗൃഹാതുരത്വമുണർത്തുന്ന മനോഹര ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് സംഗീതസദസ്സ് മുന്നേറിയത്. വിവിധ രാജ്യങ്ങളിൽ നിന്നും അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ സംഗീതാസ്വാദകരും ഗായകരും ഒരുപോലെ പാട്ടുകളുമായി വേദിയിലെത്തിയതോടെ ചടങ്ങ് അക്ഷരാർത്ഥത്തിൽ ഒരു സംഗീതോത്സവമായി മാറി.
പാടാൻ അറിയാവുന്നവർക്കും മൂളിപ്പാട്ടുകാർക്കും സംഗീതം ആസ്വദിക്കുന്നവർക്കും ഒരേ മനസ്സോടെ പങ്കെടുക്കാൻ സാധിച്ച ഈ കൂട്ടായ്മ ഏവർക്കും ഹൃദ്യമായ അനുഭവമായി.
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
തിരുവനന്തപുരം : തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026 ലെ ജനശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു. മാധ്യമ~സാംസ്കാരിക, പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ മികവ് തെളിയിച്ച…
ഡിട്രോയിറ്റ്: അമേരിക്കയിലെയും കാനഡയിലെയും വിശ്വാസികളുടെ പ്രധാന പ്രാർത്ഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രെയർ ലൈനിന്റെ (IPL) 653-ാമത് ഓൺലൈൻ പ്രാർത്ഥനാ യോഗം…
മിനെസോട്ട: മിനെസോട്ട നിന്നുള്ള യു.എസ്. പ്രതിനിധി ഇൽഹാൻ ഉമറിന്റെ വാഷിംഗ്ടൺ ഡി.സിയിലുള്ള വസതിയിൽ കഴിഞ്ഞ മാസം നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട…
ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിലെ ആദ്യ ദക്ഷിണേഷ്യൻ വംശജയായ നിയുക്ത മേയർ നിത്യ രാമൻ സിറ്റി ഹാളിൽ ദീപാവലി ആഘോഷിച്ച്…
പുതിയ തലമുറയിൽപ്പെട്ട അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് കടന്നു ചെല്ലുന്ന ഒരു ചിത്രമാണ് ക്രിംസൺ പിയർ. നവാഗതനായ പ്രശാന്ത്…
ബോളിവുഡ് സംഗീതത്തിന്റെ സുവർണകാലത്തെ അനശ്വര ഗാനങ്ങളുമായി സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായൺ അയർലണ്ടിലെത്തുന്നു. മകനും ഗായകനും അവതാരകനുമായ ആദിത്യ…