Ireland

വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസ് ഉദ്ഘാടനം പ്രൗഢഗംഭീരമായി

ബെൽഫാസ്റ്റ് :വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ചെയർമാൻ അനിൽ പോളിന്റെ അധ്യക്ഷതയിൽ, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി പടയാട്ടിൽ( ജർമ്മനി) ഉദ്ഘാടനം നിർവ്വഹിച്ചു.പ്രസിഡണ്ട്‌ പ്രദീപ്‌ ജോസഫ് സ്വാഗതവും,സെക്രട്ടറി ക്ലിന്റോ തോമസ് നന്ദിയും പറഞ്ഞു. യൂറോപ്പ് റീജിയൻ സെക്രട്ടറി ബാബു ജോസഫ് തോട്ടപ്പള്ളി ( യു.കെ), ട്രഷറർ ഷൈബു കൊച്ചിൻ ( അയർലണ്ട് ), ഗ്ലോബൽ ഹെൽത്ത് ഫോറം പ്രസിഡന്റ് ഡോ.ജിമ്മി ലോനപ്പൻ, ഗ്ലോബൽ ആർട്സ് & കൾച്ചറൽ ഫോറം സെക്രട്ടറി രാജു കുന്നക്കാട്ട്,ലിധീഷ് രാജ് ( യു. കെ),മുൻ ഗ്ലോബൽ വൈസ് ചെയർമാൻ ബിജു വൈക്കം, അയർലണ്ട് പ്രൊവിൻസ് സെക്രട്ടറി റോയി പേരയിൽ എന്നിവർ പ്രസംഗിച്ചു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

വേൾഡ് മലയാളി കൗൺസിൽ ‘കാലാ രത്ന ‘ അവാർഡ് രാജു കുന്നക്കാട്ടിന് സെക്രട്ടറി ബാബു ജോസഫ് സമർപ്പിക്കുകയും, ഡോ. ജിമ്മി പൊന്നാട അണിയിക്കുകയും ചെയ്തു. ജോളി പടയാട്ടിലിനെയും പൊന്നാട അണിയിച്ച് ആദരിച്ചു. കലാഭവൻ ദിലീപ് അവതരിപ്പിച്ച കോമഡി ഷോ,ജാസ് ബീറ്റ്സിന്റെ ഗാനമേള, അരുണിന്റെ ഡി ജെ പാർട്ടി, നന്ദന സന്തോഷ്‌ അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ് എന്നിവ പരിപാടികൾക്ക് മാറ്റ് കൂട്ടി. വിഭവ സമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു.

ബെൽഫാസ്റ്റ് സെന്റ് കോൾമെൻസ് ഹാൾ നിറഞ്ഞു കവിഞ്ഞ വേദിയിൽ നോർത്തേൺ അയർലണ്ടിൽ ആദ്യമായി നടന്ന ഒരു അന്താരാഷ്ട്ര മലയാളി സംഘടനയുടെ പ്രവർത്തനോദ്ഘാടനം അവിസ്മരണീയമായ അനുഭവമായി.
സണ്ണി കട്ടപ്പന തന്റെ സ്വതസിദ്ധമായ ശൈലിയിൽ അവതാരകനായി ശ്രദ്ധ നേടി. അവതാരികയായി ലയ വേദി കൈലെടുത്തു. പരിപാടികൾക്ക് പ്രദീപ്‌ ജോസഫ്, അനിൽ, ക്ലിന്റോ, സോജു ഈപ്പൻ,സിനു പടയാട്ടിൽ,സിജു,ഡിജോ തോമസ്, ജീമോൻ, ജോബി തുടങ്ങിയവർ നേതൃത്വം നൽകി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

4 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

17 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

19 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

20 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

20 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

1 day ago