ലോക മലയാളി പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ സംഘടനയായി വളർന്നുകൊണ്ടിരിക്കുന്ന, വേൾഡ് മലയാളി ഫെഡറേഷൻ്റെ അയർലൻഡ് പ്രതിനിധികൾ അയർലൻഡ് ഇന്ത്യൻ അംബാസിഡർ ശ്രീ അഖിലേഷ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി. WMF ഗ്ലോബൽ ജോയിന്റ് സെക്രെട്ടറിയും മുൻ ഗ്ലോബൽ വിമൻസ് ഫോറം കോർഡിനേറ്ററുമായ ശ്രീമതി റോസ്‌ലെറ്റ് ഫിലിപ്പും അയർലണ്ട് നാഷണൽ കൌൺസിൽ കോർഡിനേറ്റർ മിസ്റ്റർ ഷൈജു തോമസിന്റ്റെയും നേതൃത്വത്തിലുള്ള സംഘം പ്രത്യേക ക്ഷണപ്രകാരം അയർലൻഡ് ഇന്ത്യൻ എംബസിയിൽ വെച്ചാണ് അംബാസിഡറുമായി ചർച്ചകൾ നടത്തിയത്.
അയർലണ്ടിൽ മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹം ആഭിമൂഖീ കരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചയിലെ പ്രധാന വിഷയങ്ങൾ ആയിരുന്നു. പ്രധാനമായും ചർച്ച ചെയ്ത വിഷയങ്ങൾ OCI കാർഡുകൾ പുതുക്കുമ്പോൾ സംഭവിക്കാറുള്ള ഓൺലൈൻ സിസ്റ്റത്തിലുള്ള പോരായ്മകൾ, അയർലണ്ടിലേക്കുള്ള വിസ അപേക്ഷകൾക്കുള്ള കാലതാമസം, മുൻപ് എംബസി മുഖാന്തിരം ലഭിക്കുമായിരുന്ന ജനന സർട്ടിഫിക്കറ്റ് ഇപ്പോൾ ഇന്ത്യയിൽ നിന്ന് തന്നെ ലഭ്യമാക്കണം എന്ന പുതിയ നിയമത്തിന്റെ പുനർവിചിന്തനം, ഇന്ത്യൻ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ അയർലണ്ടിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, മറ്റു തൊഴിൽ മേഖലകളിലേക്ക് വരുന്ന ഇന്ത്യൻ സമൂഹം നേരിടുന്ന വെല്ലുവിളികൾ, അയർലൻഡ് ഇന്ത്യ വ്യാപാര സാദ്ധ്യതകൾ സുതാര്യവത്കരിക്കേണ്ടതിന്റെ ആവശ്യകതൾ, അയർലണ്ടിൽ ഇൻഡ്യാക്കാർക്കെതിരെയുള്ള വംശീയത തടയേണ്ടതിന്റെ ആവശ്യകതകളും പോംവഴികളും തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങൾ ആയിരുന്നു.
ശ്രീ അഖിലേഷ് മിശ്ര ഈ പ്രശ്നങ്ങളുടെ എല്ലാം പരിഹാരത്തിനായി ബന്ധപ്പെട്ട ഇന്ത്യൻ, ഐറിഷ് ഭരണാധികാരികളുമായി ചർച്ച ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കാം എന്ന ഉറപ്പു നൽകുകയും ചെയ്തു. വേൾഡ് മലയാളി ഫെഡറേഷൻ ലോകത്താ കമാനമുള്ള ഇന്ത്യൻ പ്രവാസികൾക്കായി ചെയ്യുന്ന നല്ല സേവനങ്ങളെ ശ്രീ അഖിലേഷ് മിശ്ര അഭിനന്ദിക്കുകയും ചെയ്തു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വാഷിംഗ്ടൺ ഡി.സി: ഈസ്റ്റർ ദിനത്തിൽ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ വാഴ്ത്തിക്കൊണ്ട് ട്രംപ് ഭരണകൂടത്തിലെ വിവിധ വകുപ്പുകൾ ഔദ്യോഗിക സന്ദേശങ്ങൾ പുറപ്പെടുവിച്ചു. മുൻ…
മേരിലാൻഡ്: മെഡിക്കെയർ പദ്ധതിയിലെ ക്രമക്കേടുകൾ തടയുന്നതിൽ ഗവർണർ വെസ് മൂർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ശക്തമായ വിമർശനം. അർഹതയില്ലാത്തവർക്കും അനധികൃത കുടിയേറ്റക്കാർക്കും…
ഷിക്കാഗോ: വിശ്വാസപ്പെരുമയും ആഘോഷപ്പൊലിമയുമായി ഷിക്കാഗോ നഗരം ഈസ്റ്റർ ഞായറാഴ്ചയെ വരവേറ്റു. നഗരത്തിലെ വിവിധ ദേവാലയങ്ങളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഹോളി…
ബാബു.പി.സൈമൺ, ഡാളസ് ഈസ്റ്റർ പുലരിയുടെ ദിവ്യപ്രഭയിൽ ദേവാലയം ഉണർന്നുനിൽക്കുകയായിരുന്നു. വൈദികന്റെ ഭക്തിസാന്ദ്രമായ ആലാപനവും, “യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്ന മഹത്തായ പ്രഖ്യാപനവും,…
ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നാളെ രാജ്യത്തുടനീളമുള്ള പ്രധാന റൂട്ടുകളിൽ പ്രതിഷേധങ്ങൾ നടക്കും. 'The People of Ireland Against Fuel…
ഈസ്റ്റർ ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ അമിതവേഗതയിൽ വാഹനമോടിച്ച 3000-ത്തിലധികം ഡ്രൈവർമാരെ പിടികൂടി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള ടിപ്പററിയിലെ കാഹിറിലെ…