Categories: Italy

കോവിഡ് 19നെ പ്രതിരോധിക്കാനുള്ള വാക്സിൻ പുറത്തിറങ്ങുമ്പോൾ അത് ഉപയോഗിക്കില്ലെന്ന് 41% ഇറ്റലിക്കാർ

ഇറ്റലി: കോവിഡ് 19നെ പ്രതിരോധിക്കാനുള്ള വാക്സിൻ പുറത്തിറങ്ങുമ്പോൾ അത് ഉപയോഗിക്കില്ലെന്ന് 41% ഇറ്റലിക്കാർ. ഇറ്റാലിയൻ ജനസംഖ്യയുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട 1000 വ്യക്തികളുമായി അടുത്തിടെ നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി കത്തോലിക്കയിലെ എൻഗേജ് മൈൻഡ്‌സ് ഹബ് നടത്തിയ സർവേയിലാണ് ഈ വെളിപ്പെടുത്തൽ.

സർവേയിൽ പങ്കെടുത്ത പത്തിൽ നാല് ഇറ്റലിക്കാരും വാക്സിൻ ഉപയോഗിക്കാൻ തീരെ താൽപ്പര്യമില്ല എന്ന് പറഞ്ഞപ്പോൾ 59 % പേർ വാക്സിൻ ഉപയോഗിക്കും എന്ന് പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാൻ സ്ഥിരമായുള്ള പരിഹാരം വാക്സിനേഷൻ മാത്രമാണെന്ന വിദഗ്ധരുടെ അഭിപ്രായം നിലനിൽക്കെയാണ് ഇത്തരത്തിലൊരു സർവേ പുറത്തുവരുന്നത്.

ജീവിക്കുന്ന പ്രദേശങ്ങളും ജനങ്ങളുടെ തൊഴിലുകളും പരിഗണിക്കുമ്പോൾ സർവേ കണക്കുകളിൽ നേരിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെന്ന് സംഘാടകർ പറയുന്നു. പെൻഷൻകാരും വിദ്യാർഥികളുമാണ് വാക്സിനേഷനോട് അനുകൂലമായി പ്രതികരിച്ചത്‌. 35-49 പ്രായപരിധിയിലുള്ളവർ ഇതിനോട് പുറംതിരിഞ്ഞുനിൽക്കുന്നു എന്നാണ് സർവേ വ്യക്തമാക്കുന്നത്.

സർവേയുടെ പശ്ചാത്തലത്തിൽ, വാക്സിനേഷൻ നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ അടിയന്തിരമായി ഒരു ക്യാംപയിൻ സംഘടിപ്പിക്കണമെന്ന് എൻഗേജ് മൈൻഡ്സ് ഡയറക്ടർ പ്രഫ. ഗ്വൻഡലീന ഗ്രഫീഞ്ഞ പറയുന്നു. വാക്സിനേഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കയായി ഇതിനെ കാണേണ്ടതില്ലെന്നും വാക്സിസിനേഷന് താൽപ്പര്യം പ്രകടിപ്പിക്കാത്തവരുമായി സൃഷ്ടിപരമായ ചർച്ചകൾ നടത്തി അവരുടെ ആശങ്കകൾ പരിഹരിക്കാൻ മുൻകൂർ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ച രാജ്യങ്ങളിലൊന്നായ ഇറ്റലിയിലെ നല്ലൊരു വിഭാഗം ജനങ്ങൾ വാക്സിനെതിരെ പ്രതികരിച്ചത് അധികൃതരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Newsdesk

Share
Published by
Newsdesk

Recent Posts

മായോ മലയാളി ബേസിൽ വർഗീസ് നിര്യാതനായി

മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…

1 hour ago

അയർലണ്ട് കേരള ഹൌസ്  കോ-ഓർഡിനേറ്റർ  അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെ സഹോദരൻ നിര്യാതനായി

 ഡബ്ലിൻ : കേരള ഹൌസ്  കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ്‌ മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…

1 hour ago

പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി മ്യൂസിക് ആൽബം സായൂജ്യം

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം.  അർലണ്ടിന്റെ…

3 hours ago

2026 ഫെബ്രുവരി മുതൽ ETA ഇല്ലാതെ യാത്രക്കാരുടെ പ്രവേശനം വിലക്കി യുകെ

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…

20 hours ago

ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വത സ്ഫോടനം: നിരവധി യുഎഇ-ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…

24 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ 2026 മാർച്ച് മുതൽ

2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…

1 day ago