റോം: വടക്കൻ ഇറ്റലിയിലെ ജനോവയിൽ രണ്ടുവർഷങ്ങൾക്കു മുൻപ് തകർന്നുവീണ പാലത്തിനു പകരംനിർമ്മിച്ച പുതിയ പാലം ഇന്നു മുതൽ (ഓഗസ്റ്റ് – 05) ഗതാഗതത്തിനു തുറന്നുകൊടുക്കും. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മത്തെരെല്ല, പ്രധാനമന്ത്രി ജൂസപ്പെ കോൺതേ എന്നിവർ പങ്കെടുത്ത ചടങ്ങിൽ പുതിയ ജനോവ പാലത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
2018 ഓഗസ്റ്റ് 14 ന് പഴയപാലം തകർന്നുവീണുണ്ടായ അപകടത്തിൽ മരണമടഞ്ഞ 43 വ്യക്തികളുടെയും പേരുവിവരങ്ങൾ ഉദ്ഘാടനച്ചടങ്ങിനിടെ വായിക്കുകയും അവരോടുള്ള ആദരസൂചകമായി മൂന്നു മിനിട്ട് മൗനമാചരിക്കുകയും ചെയ്തു. ചടങ്ങിനു മുന്നോടിയായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി പ്രസിഡന്റ് സ്വകാര്യമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
പ്രശസ്ത ഇറ്റാലിയൻ വാസ്തുശിൽപിയും ജെനോവ സ്വദേശിയുമായ റെൻസോ പിയാനോയാണ് പുതിയപാലം രൂപകൽപ്പന ചെയ്തത്. പോന്തേ സാൻ ജോർജിയോ എന്നാവും പുതിയ ജനോവ പാലം അറിയപ്പെടുക. ഒരു കിലോമീറ്ററോളം നീളമുള്ള പാലം, നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനായി ലോക്ഡൗൺ കാലത്തുപോലും ജോലികൾ നടത്തി. ജൂലൈ അവസാനം 44 ടൺ വീതം ഭാരംനിറച്ച 56 ലോറികൾ പാലത്തിലുടെ ഓടിച്ച് ബലപരീക്ഷണവും നടത്തിയിരുന്നു.
ഇൻസ്പെക്ഷൻ ആന്റ് എഞ്ചിനീറിംഗ് സർവീസസ് ഗ്രൂപ്പായ റിന, നിർമാണ ഭീമൻ സാലിനി ഇംപ്രജിലോ, കപ്പൽ നിർമ്മാതാവ് ഫിൻകാന്റിയേരി എന്നിവരടങ്ങുന്ന കൺസോർഷ്യമാണ് ഒരു കിലോമീറ്ററോളം നീളുന്ന വയഡാക്റ്റ് നിർമ്മിച്ചിരിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങുകൾക്കിടയിൽ പാലത്തിന്റെ പശ്ചാത്തലത്തിൽ ആകാശത്ത് മഴവില്ലു തെളിഞ്ഞത് കൗതുകമായി.
ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് ഈ വർഷം വീണ്ടും ഏർപ്പെടുത്തിയതിനെ വിദ്യാഭ്യാസ മന്ത്രി ഹിൽഡെഗാർഡ് നൗട്ടൺ…
വാഷിംഗ്ടൺ: ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ…
റീട്ടെയിലർമാരായ ലിഡ്ൽ, ടെസ്‌കോ, സൂപ്പർവാലു, സെൻട്ര എന്നിവർ ഇന്ന് മുതൽ സ്വന്തം ബ്രാൻഡിലുള്ള നിരവധി പാലുൽപ്പന്നങ്ങളുടെ വില കുറയ്ക്കുന്നു.ഇന്ന് രാവിലെ…
സ്ത്രീകളെ പോലെ പ്രസവാനന്തര വിഷാദം പുരുഷന്മാരിലും ഉണ്ടാകുന്നതായി പഠനങ്ങൾ. അച്ഛൻമാരാവുന്ന പത്ത് ശതമാനം പേർ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നുണ്ടെന്ന് ജേണൽ…
ടെഹ്റാൻ: ഹോര്‍മുസ് കടലിടുക്കിലെ സൈനിക നടപടിക്ക് നേതൃത്വം നല്‍കിയ ഇറാന്‍ നാവികസേനാ മേധാവിയെ വധിച്ചെന്ന് ഇസ്രായേൽ.വ്യാഴാഴ്ച രാവിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍…
Daft.ie യുടെ ഏറ്റവും പുതിയ വിൽപ്പന റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം ദേശീയതലത്തിൽ ശരാശരി ഹോം ലിസ്റ്റ് വില 3.7%…