കൊറോണ മുക്തമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച്ച പിന്നിട്ട് ഒരാഴ്ച്ച കഴിയുമ്പോൾ ന്യൂസിലന്റിൽ വീണ്ടും കോവിഡ് കേസുകൾ. രണ്ട് പുതിയ കേസുകളാണ് ന്യൂസിലന്റിൽ റിപ്പോർട്ട് ചെയ്തത്.
ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ന്യൂസിലന്റിൽ ലോക്ക്ഡൗണുകൾ പിൻവലിച്ചിരുന്നു. രാജ്യത്ത് യാതൊരു നിയന്ത്രണങ്ങളും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെൻ തന്നെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
കോവിഡ് മുക്തമാകുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നായിരുന്നു ന്യൂസിലന്റ്. ഇതിനെ തുടർന്നാണ് രാജ്യത്ത് നിയന്ത്രണങ്ങൾ പിൻവലിച്ച് ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങിയത്. ഇതിനിടയിലാണ് വീണ്ടും രണ്ട് കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അതേസമയം, വിദേശങ്ങളിലുള്ളവർ തിരിച്ചെത്തുമ്പോൾ പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിക്കുമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…
ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…
ഡബ്ലിൻ: കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26,…
കോയിപുറത്ത് കുടുംബാംഗവും തിരുവനന്തപുരം ഉള്ളൂർ സ്വദേശിയുമായ ഡോ. സി. ഡി. മാത്യു 2026 ഒക്ടോബർ 8-ന് ജർമ്മനിയിൽ അന്തരിച്ചു. തിരുവനന്തപുരം…
അയർലണ്ടിന്റെ ബജറ്റ് 2027-ൽ പ്രഖ്യാപിച്ച നികുതി ഇളവുകളും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താരതമ്യേന കൂടുതൽ നേട്ടമുണ്ടാക്കുമെന്ന്…
ഐറിഷ് പൗരത്വ അപേക്ഷകൾക്ക് വിദഗ്ധ മാർഗനിർദേശം; അപേക്ഷാ സഹായം മുതൽ രേഖകൾ തയ്യാറാക്കുന്നതുവരെയുള്ള പിന്തുണ ലഭ്യം അയർലണ്ടിൽ ഐറിഷ് പൗരത്വം…