ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങൾക്ക് തുല്യമായ വേതനം വനിതാ താരങ്ങൾക്കും നൽകുമെന്ന് അറിയിച്ച് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ട്വീറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്ര തീരുമാനം അറിയിച്ചത്. മാച്ച് ഫീയിലാണ് തുല്യ വേതനം നൽകുന്നത്.
“ക്രിക്കറ്റിലെ ലിംഗ വിവേചനത്തെ ചെറുക്കുന്നതിനുള്ള ആദ്യ ചുവടെന്ന നിലയിൽ വളരെ സന്തോഷത്തോടെ ഒരു സുപ്രധാന തീരുമാനം അറിയിക്കുന്നു. നമ്മുടെ വനിതാ താരങ്ങൾക്കും ഇനിമുതൽ തുല്യ പ്രതിഫലം നൽകും. ഇനിമുതൽ നമ്മുടെ പുരുഷ, വനിതാ താരങ്ങളുട മാച്ച് ഫീ തുല്യമായിരിക്കും. ലിംഗ സമത്വത്തിന്റെ പുതിയൊരു സുവർണ കാലത്തേക്കുള്ള ചുവടുവയ്പ്പാണിത്.” – ജയ് ഷാ ട്വിറ്ററിൽ കുറിച്ചു.
പുരുഷ-വനിതാ താരങ്ങൾക്ക് തുല്യവേതനം നൽകുന്നതിലൂടെ ലിംഗസമത്വം ഇന്ത്യൻ ക്രിക്കറ്റിന് കൈവന്നുവെന്ന് ജയ് ഷാ വ്യക്തമാക്കി. ബി.സി.സി.ഐയുടെ സെക്രട്ടറിയായി രണ്ടാം ഊഴം ലഭിച്ചതിനുപിന്നാലെയാണ് ജയ് ഷാ ഇക്കാര്യമറിയിച്ചത്.നിലവിൽ പുരുഷതാരങ്ങൾക്ക് ലഭിക്കുന്ന അതേ മാച്ച് ഫീ വനിതകൾക്കും ലഭ്യമാകും. ടെസ്റ്റിൽ 15 ലക്ഷവും ഏകദിനത്തിൽ ആറുലക്ഷവും ട്വന്റി 20യിൽ മൂന്ന് ലക്ഷവും ഓരോ വനിതാ താരത്തിനും ലഭിക്കും.
സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…
ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…
വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…
വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…
ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…
ഫോർട്ട് ബെൻഡ് കൗണ്ടി(ഹൂസ്റ്റൺ) ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ : കെ പി ജോർജിനെ രണ്ട് കള്ളപ്പണം…