ഈ വര്‍ഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്കയും യൂറോ കപ്പ് ഫുട്‌ബോളും നീട്ടിവെച്ചു. ഒരു വര്‍ഷത്തേക്കാണ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നീട്ടിവെച്ചത്. ലോകത്താകെ കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനം.
2020 ജൂണ്‍മാസത്തില്‍ നടക്കാനിരുന്ന യൂറോകപ്പാണ് അടുത്ത വര്‍ഷത്തേക്ക് നീട്ടിവെച്ചത്. 2021 ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെയായിരിക്കും യൂറോ കപ്പ് നടത്തുക.
യുവേഫയുടെ അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. കളിക്കാരുടെ ആരോഗ്യമാണ് പ്രധാനമെന്നും അതുകൊണ്ട് കളിക്കാര്‍ക്ക് അനാവശ്യമായ സമ്മര്‍ദ്ദം നല്‍കേണ്ടതില്ലെന്നും യുവേഫ ചൂണ്ടിക്കാട്ടി.
യുവേഫയുടെ ക്ലബുകളുടെയും നാഷണല്‍ ടീമുകളുടെയും എല്ലാ കളികളും മറ്റൊരു അറിയിപ്പുണ്ടാവുന്നവരെ നടത്തില്ലെന്നും അറിയിച്ചു. യുവേഫ യൂറോ 2020 പ്ലേ ഓഫ് മാച്ചുകളും അന്താരാഷ്ട്ര സൗഹൃദമത്സരങ്ങളും മാര്‍ച്ചിലായിരുന്നു നടക്കേണ്ടിയിരുന്നത്. ഇത് അടുത്ത വര്‍ഷം ജൂണ്‍ ആദ്യവാരത്തില്‍ നടത്തുമെന്നും യുവേഫയുടെ പ്രസ്താവനയില്‍ പറഞ്ഞു.
2020ല്‍ നടക്കേണ്ട കോപ്പ അമേരിക്കയും നീട്ടിവെച്ചിട്ടുണ്ട്. 2021ലേക്കാണ് കോപ്പ അമേരിക്ക മാറ്റിവെച്ചത്.
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…