ടോക്യോ: ആഗോള തലത്തില്‍ കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നീട്ടിവെച്ച ടോക്യോ ഒളിംപിക്സിന്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.
2021ജൂലൈ 23 ന് തുടങ്ങുന്ന ഒളിംപിക്സ് ഓഗസ്റ്റ് എട്ടിന് അവസാനിക്കും. 2021 ലാണ് അരങ്ങേറുന്നതെങ്കിലും ടോക്യോ 2020 ഒളിംപിക്സ് എന്ന പേരിലാകും ഒളിംപിക്സ് അറിയപെടുക. ഇതോടൊപ്പം തന്നെ ടോക്യോ പാരാലിംപിക്സിന്റെ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ് 24 ന് നടക്കേണ്ടിയിരുന്ന
പാരാലിംപിക്സ് അടുത്ത വര്‍ഷം ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 5 വരെ നടക്കും.
തിങ്കളാഴ്ച അന്താരാഷ്ട്ര ഒളിംപിക്സ് കമ്മറ്റിയും പ്രാദേശിക സംഘാടകരും പുതുക്കിയ തീയതി അംഗീകരിക്കുകയായിരുന്നു. ഒളിംപിക്സ് നടക്കുന്നതിന് ഇനിയും നാലര മാസത്തോളം ബാക്കിയുള്ളതിനാല്‍ ഒളിംപിക്സ് മാറ്റിവെയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടതില്ലെന്നയിരുന്നു ഐഒസി യുടെയും ജപ്പാന്റെയും നിലപാട്. എന്നാല്‍ കാനഡയും ഓസ്ട്രേലിയയും ഒളിംപിക്സില്‍ നിന്നും പിന്മാറുമെന്ന് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് ഒളിംപിക്സ് വൈകി നടത്തുന്നതിന് തീരുമാനിച്ചത്.
ഇതാദ്യമായാണ് ഒളിംപിക്സ് വൈകി നടത്തുന്നത്.ഒന്നാം ലോക മഹായുദ്ധം കണക്കിലെടുത്ത് 1916 ലും രണ്ടാം ലോക മഹായുദ്ധം കണക്കിലെടുത്ത് 1940,1944 എന്നീ വര്‍ഷങ്ങളില്‍ ഒളിംപിക്സ് ഉപേക്ഷിച്ചിരുന്നു.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…