ന്യൂദല്‍ഹി: ഐ.പി.എല്‍ മത്സരങ്ങള്‍ക്കായി യു.എ.ഇ യിലെത്തിയ സംഘത്തിലെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ബി.സി.സി.ഐ. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഈ വെളിപ്പെടുത്തല്‍.
സെപ്റ്റംബര്‍ 19 മുതല്‍ യു.എ.ഇയില്‍ ആരംഭിക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കായി കര്‍ശനമായ ആരോഗ്യ സുരക്ഷ പ്രോട്ടോക്കോളുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യു.എ.ഇയില്‍ വന്നപ്പോള്‍ എല്ലാവരെയും നിര്‍ബന്ധിത ക്വാറന്റീനിലേക്ക് മാറ്റുകയും പരിശോധന നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 20 മുതല്‍ 28 വരെ ആകെ 1,988 ആര്‍.ടി-പി.സി.ആര്‍ കോവിഡ് പരിശോധനകള്‍ നടത്തിയിരുന്നു.
ഇതില്‍ സ്റ്റാഫുകളുള്‍പ്പടെയുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു- ബി.സി.സി.ഐ അറിയിച്ചു.
പരിശോധന നടത്തിയതില്‍ 13 പേര്‍ക്ക് ഇപ്പോള്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ നിരീക്ഷിച്ചുവരികയാണെന്നും ബി.സി.സി.ഐ അറിയിച്ചു.
മീത്തിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഗോർമാൻസ്റ്റണിലെ…
ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. വാര്‍ത്ത സ്ഥിരീകരിച്ച് സംവിധായകൻ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. 89ാം വയസിൽ മുംബൈയിലെ…
ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രം സാഹസ്സികതയുടെ ഒരുപെരുമഴക്കാലം…
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…