ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍.
ടിക് ടോക്കിലൂടെ ഇന്ത്യന്‍ ചലച്ചിത്ര ഗാനങ്ങളും ഡയലോഗുകളും അനുകരിച്ച് വാര്‍ണര്‍ ആരാധകര്‍ക്ക് പ്രിയങ്കരനായ ടിക്ടോക്കറായി മാറിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരണം ആവശ്യപ്പെട്ട ആരാധകനു നല്‍കിയ മറുപടിയിലാണ് വാര്‍ണര്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സര്‍ക്കാരിന്‍റെ തീരുമാനങ്ങളെ ബഹുമാനിക്കണമെന്നും പാലിക്കണമെന്നുമാണ് ഐപിഎല്‍ പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രിയങ്കരനായ വാര്‍ണര്‍ പറയുന്നത്. ”ഇന്ത്യയില്‍ ടിക് ടോക്കിനു നിരോധനം ഏര്‍പ്പെടുത്തിയതിന് ഞാനെന്ത് ചെയ്യാനാണ്. അത് സര്‍ക്കാര്‍ തീരുമാനമാണ് ഇന്ത്യയിലെ ജനങ്ങള്‍ അതിനെ ബഹുമാനിക്കണം” -വാര്‍ണര്‍ ട്വീറ്റില്‍ പറഞ്ഞു.
ഇന്ത്യ-ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ടിക് ടോക് ഉള്‍പ്പടെയുള്ള 59 ചൈനീസ് ആപ്പുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് ചുവടുവച്ച് വാര്‍ണറും കുടുംബവും നിരവധി തവണ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹല്‍ ടിക്ടോക്കില്‍ സജീവമായിരുന്നെങ്കിലും വാര്‍ണറിനെ പോലെ ജനപ്രീതി നേടിയിരുന്നില്ല.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…