ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ പ്രായഭേദമന്യേ സച്ചിനോടുള്ള ആരാധന പ്രകടിപ്പിക്കാറുമുണ്ട്. പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞന്‍ ആരാധകനാണ് ഇപ്പോള്‍ സച്ചിന്റെ ഹൃദയം കവര്‍ന്നിരിക്കുന്നത്.
സച്ചിന്‍ എന്നെഴുതിയ പത്താം നമ്പര്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ് കുഞ്ഞു ക്രിക്കറ്റ് ബാറ്റും ബോളുമായി മൈതാനത്തിരിക്കുന്ന കുഞ്ഞനാണ് പുതിയ ആരാധകന്‍. ആനന്ദ് മേഹ്ത്ര എന്ന ആളാണ് കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സച്ചിനെ അഭിസംബോധന ചെയ്തുള്ള അടിക്കുറിപ്പോടെയാണ് ചിത്രം.
‘സച്ചിന്‍ സര്‍, നിങ്ങള്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഞങ്ങളുടെ ആരുടെയും മനസില്‍നിന്നും ഒരിക്കലും അങ്ങ് വിരമിക്കുന്നില്ല. ഇത് ഞങ്ങളുടെ പത്ത് മാസം പ്രായമുള്ള ലിറ്റില്‍ മാസ്റ്റര്‍ ശ്രേഷ്ത് മെഹ്ത അങ്ങേയ്ക്ക് നല്‍കുന്ന ചെറിയ ആദരമാണ്. സുഹൃത്തുക്കളെ, ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യുക. ഈ ചിത്രം സച്ചിന്‍ സാറിന്റെ ശ്രദ്ധയിലെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’, ചിത്രം പങ്കുവെച്ചുകൊണ്ട് ആനന്ദ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ. ഇദ്ദേഹത്തിന്റെ സഹോദരീ പുത്രനാണ് ചിത്രത്തിലുള്ള കുഞ്ഞ് ശ്രേഷ്ത്.
ചിത്രം വളരെപെട്ടന്നുതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായി. എന്തിനേറെ, സച്ചിന്‍ തന്നെ ചിത്രത്തിന് മറുപടിയുമായി രംഗത്തെത്തി.
ചിത്രം പങ്കുവെച്ചതിന് നന്ദിയറിയിച്ച താരം ശ്രേഷ്തിനും കുടുംബത്തിനും ആശംസകളും നേര്‍ന്നു. ട്വിറ്ററിലൂടെയായിരുന്നു സച്ചിന്റെ മറുപടി. സച്ചിന്റെ ട്വീറ്റും നിമിഷനേരം കൊണ്ട് വൈറലായി.
എനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ല. അതേ. ദൗത്യം വിജയിച്ചിരിക്കുന്നു. പ്രിയപ്പെട്ട സച്ചിന്‍, നിങ്ങളാണ് ഈ ലോകത്തെ ഏറ്റവും മികച്ച വ്യക്തിത്വം’, എന്നാണ് ആനന്ദ് ഇതിനോട് പ്രതികരിച്ചത്.
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…