മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ പുരുഷ താരങ്ങള്‍ക്ക് തുല്യമായ പ്രതിഫലം ചോദിക്കുന്നത് ശരിയല്ലെന്ന് വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. പുരുഷ ക്രിക്കറ്റില്‍ നിന്നാണ് വരുമാനം ലഭിക്കുന്നത് എന്നതിനാല്‍ തന്നെ തുല്യമായ പ്രതിഫലം ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസിലാക്കണമെന്നായിരുന്നു സ്മൃതി മന്ദാനയുടെ പ്രസ്താവന.
‘പുരുഷ ക്രിക്കറ്റില്‍ നിന്നാണ് വരുമാനം ലഭിക്കുന്നത് എന്ന് നമ്മള്‍ മനസിലാക്കണം. വനിതാക്രിക്കറ്റില്‍ നിന്നും എന്നാണോ വരുമാനം ലഭിക്കുന്നത് അന്ന് തുല്യവേതനം ആവശ്യപ്പെട്ട് രംഗത്ത് വരുന്ന ആദ്യവനിത ഞാനായിരിക്കും. എന്നാല്‍ ഇപ്പോള്‍ അത് ആവശ്യപ്പെടാന്‍ കഴിയില്ല.’ സ്മൃതി മന്ദാന പറഞ്ഞു.
മികച്ച പ്രകടനത്തിലൂടെ മാത്രമെ വനിതാ ക്രിക്കറ്റിലേക്ക് കാണികള്‍ എത്തുകയുള്ളൂവെന്നും അതുവഴി മാത്രമേ വരുമാനം ലഭിക്കുകയുള്ളൂവെന്നും സ്മൃതി മന്ദാന പറഞ്ഞു.
ബി.സി.സി.ഐ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ എ.പ്ലസ് കാറ്റഗറിയില്‍പ്പെടുന്ന പുരുഷ താരത്തിന് വാര്‍ഷിക പ്രതിഫലമായി ഏഴ് കോടിയാണ് ലഭിക്കുക. എന്നാല്‍ ഇതേ വിഭാഗത്തില്‍പ്പെടുന്ന വനിതാരങ്ങള്‍ക്ക് 50 ലക്ഷം രൂപയുമാണ് പ്രതിഫലം.
അതേസമയം പുരുഷ വനിതാ താരങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിലെ അന്തരത്തെക്കുറിച്ച് വനിതാ താരങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ഇന്ത്യക്ക് വേണ്ടി കളി വിജയിപ്പിക്കുന്നതിലാണ് എല്ലാവരുടേയും ശ്രദ്ധയെന്നും സ്മൃതി മന്ദാന പറഞ്ഞു.
കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…