Categories: Cricket

ഈ വർഷം നടക്കേണ്ടിയിരുന്നു ടി20 ലോകകപ്പ് മാറ്റിവച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഈ വർഷം നടക്കേണ്ടിയിരുന്നു ടി20 ലോകകപ്പ് മാറ്റിവച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ. ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിലാണ് ടി20 മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നത്. ആഗോളതലത്തിലെ കോവിഡ് പ്രതിസന്ധിയെ തുടർന്ന് മത്സരങ്ങൾ നീട്ടിവയ്ക്കാൻ തീരുമാനമെടുക്കുകയായിരുന്നു.

2021 ഒക്ടോബർ-നവംബർ മാസങ്ങളിലായി മത്സരങ്ങൾ നടത്തുമെന്നാണ് ഐസിസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.ട്വന്‍റി 20 ലോകകപ്പുകളുടെ വേദികള്‍ സംബന്ധിച്ച തീരുമാനം പിന്നീടെന്നും ഐസിസി അറിയിച്ചിട്ടുണ്ട്. ‘സമഗ്രവും സങ്കീർണ്ണവുമായ ആസൂത്രണം തന്നെയാണ് നടത്തിയിരുന്നത്. എന്നാൽ ഈ ഘട്ടത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത് കളിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഓരോ വ്യക്തികളുടെയും സുരക്ഷയ്ക്കാണ്’ എന്നാണ് ഐസിസി ചീഫ് എക്സിക്യൂട്ടിവ് മനു സ്വാഹ്നി അറിയിച്ചത്.

‘സാധ്യമായ എല്ലാ മാർഗങ്ങളെക്കുറിച്ച് പരിഗണിച്ച ശേഷമാണ് ലോകകപ്പ് നീട്ടിവയ്ക്കാനുള്ള തീരുമാനത്തിലെത്തിയത്.. കായിക പ്രേമികൾക്ക് വിജയകരവും സുരക്ഷിതവുമായ രണ്ട് ലോകകപ്പുകൾ കൂടി നൽകാനുള്ള ഒരു മികച്ച അവസരം കൂടി ഇത് ഞങ്ങൾക്ക് നൽകുന്നുണ്ട്.. വിവിധ തലത്തിലുള്ള ആളുകളുമായി വിശദമായി ചർച്ചകൾക്ക് ശേഷമാണ് കളിക്കും ആരാധകർക്കും നല്ലതെന്നെ തോന്നുന്ന ഈ തീരുമാനത്തിലെത്തിയത്’ മനു സ്വാഹ്നി കൂട്ടിച്ചേർത്തു

Newsdesk

Share
Published by
Newsdesk

Recent Posts

ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് പുനഃസ്ഥാപിക്കുന്നതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് ഈ വർഷം വീണ്ടും ഏർപ്പെടുത്തിയതിനെ വിദ്യാഭ്യാസ മന്ത്രി ഹിൽഡെഗാർഡ് നൗട്ടൺ…

4 hours ago

ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവച്ച് ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ…

5 hours ago

Lidl, Tesco, Supervalu സൂപ്പർമാർക്കറ്റുകൾ പാലിന്റെയും ബട്ടറിന്റെയും വില കുറച്ചു

റീട്ടെയിലർമാരായ ലിഡ്ൽ, ടെസ്‌കോ, സൂപ്പർവാലു, സെൻട്ര എന്നിവർ ഇന്ന് മുതൽ സ്വന്തം ബ്രാൻഡിലുള്ള നിരവധി പാലുൽപ്പന്നങ്ങളുടെ വില കുറയ്ക്കുന്നു.ഇന്ന് രാവിലെ…

16 hours ago

പുരുഷന്മാരും പോസ്റ്റ്പാർട്ടം ഡിപ്രഷനും

സ്ത്രീകളെ പോലെ പ്രസവാനന്തര വിഷാദം പുരുഷന്മാരിലും ഉണ്ടാകുന്നതായി ​പഠനങ്ങൾ. അച്ഛൻമാരാവുന്ന പത്ത് ശതമാനം പേർ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നുണ്ടെന്ന് ജേണൽ…

17 hours ago

ഹോർമുസ് നടപടിയുടെ സൂത്രധാരനെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാന്‍

ടെഹ്റാൻ: ഹോര്‍മുസ് കടലിടുക്കിലെ സൈനിക നടപടിക്ക് നേതൃത്വം നല്‍കിയ ഇറാന്‍ നാവികസേനാ മേധാവിയെ വധിച്ചെന്ന് ഇസ്രായേൽ.വ്യാഴാഴ്ച രാവിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍…

18 hours ago

കഴിഞ്ഞ 12 മാസത്തിനിടെ വീടിന്റെ ശരാശരി ലിസ്റ്റ് വില 3.7% വർദ്ധിച്ചു

Daft.ie യുടെ ഏറ്റവും പുതിയ വിൽപ്പന റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം ദേശീയതലത്തിൽ ശരാശരി ഹോം ലിസ്റ്റ് വില 3.7%…

18 hours ago