ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയ ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തുന്നു. ന്യൂസിലൻറിനെതിരായ ടെസ്റ്റ് പരമ്പര 3-0ന് തൂത്തുവാരി പോയിന്‍റ് നിലയില്‍ മുന്നേറാന്‍ കഴിഞ്ഞ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തുകയാണ്.
296 പോയിൻറുമായാണ് ഓസ്ട്രേലിയ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.മൂന്നാം ടെസ്റ്റിലും ന്യൂസിലൻറിനെ തകർത്ത് പരമ്പര 3-0ന് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. സിഡ്നി ടെസ്റ്റിൽ 279 റൺസിനാണ് ഓസ്ട്രേലിയയുടെ വിജയം. വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കുതിച്ചുയർന്നിരിക്കുകയാണ് ടീം.
ഇന്ത്യയുടെ അപ്രമാദിത്വ കുതിപ്പിന് തടയിടാൻ ഓസ്ട്രേലിയന്‍ ടീമിന് കഴിയുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റു നോക്കുന്നത്.ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയേക്കാൾ 64 പോയിൻറ് മാത്രം പിന്നിലാണ് ഇപ്പോൾ ഓസ്ട്രേലിയ. ലോക ചാമ്പ്യൻഷിപ്പിൽ കളിച്ച ഏഴ് ടെസ്റ്റിൽ ഏഴും വിജയിച്ച ഇന്ത്യ 360 പോയിൻറുമായി ഒന്നാമതാണ്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് ഇപ്പോൾ 296 പോയിൻറുണ്ട്.
പത്ത് മത്സരങ്ങളിൽ ഏഴ് വിജയവും, രണ്ട് തോൽവിയും ഒരു സമനിലയുമായാണ് ഓസ്ട്രേലിയൻ ടീമിന്‍റെ മുന്നേറ്റം.80 പോയിൻറ് വീതമുള്ള പാകിസ്ഥാൻ, ഓസ്ട്രേലിയ ടീമുകളാണ് മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്. 60 പോയിൻറുമായി ന്യൂസിലൻറ് അഞ്ചാം സ്ഥാനത്താണ്. ഇംഗ്ലണ്ട് (56), ദക്ഷിണാഫ്രിക്ക (30) എന്നീ ടീമുകളാണ് ആറ്, ഏഴ് സ്ഥാനങ്ങളിൽ. വെസ്റ്റ് ഇൻഡീസിനും ബംഗ്ലാദേശിനും ഇത് വരെ പോയിൻറൊന്നും ലഭിച്ചിട്ടില്ല.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…