മിലാൻ: പോർച്ചുഗീസ് സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിൽ 1000 മത്സരം പൂർത്തിയാക്കിയ ദിനം ഗോൾ വേട്ടയിൽ റിക്കാർഡ് കുറിച്ചു.
രാജ്യത്തിനും ക്ലബ്ബുകൾക്കുമായാണ് റൊണാൾഡോ 1000 മത്സരം തികച്ചത്. ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്റസിനായി സ്പാലിനെതിരേയായിരുന്നു റൊണാൾഡോയുടെ 1000-ാമത് മത്സരം. റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ 2-1ന് യുവന്റസ് ജയിച്ചു. റൊണാൾഡോയ്ക്കൊപ്പം (39) ആരോണ് റാംസിയായിരുന്നു (60) യുവന്റസിന്റെ മറ്റൊരു ഗോൾ നേട്ടക്കാരൻ.
സീരി എയിൽ തുടർച്ചയായ 11-ാം മത്സരത്തിലും ഗോൾ നേടിയതോടെ റൊണാൾഡോ റിക്കാർഡിനൊപ്പമെത്തി. സീരി എയിൽ തുടർച്ചയായി ഏറ്റവും അധികം മത്സരങ്ങളിൽ ഗോൾ നേടിയ മൂന്നാമത് താരമായി റൊണാൾഡോ.
ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട (1994-95ൽ ഫിയോറെന്റീനയ്ക്കുവേണ്ടി), ഫാബിയോ ക്വാഗ്ലിയാറെല്ല (2018-19 സീസണിൽ സാംപ്ഡോറിയയ്ക്കുവേണ്ടി) എന്നിവർക്കൊപ്പമാണ് റൊണാൾഡോ ഇപ്പോൾ.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…