ഇന്ന് പൂള്‍ എച്ഛില്‍ രണ്ട് മത്സരങ്ങള്‍ നടക്കും. രാവിലെ നടക്കുന്ന ആദ്യ മത്സരത്തില്‍ ഹോക്കി ഹിമാചല്‍ സശസ്ത്ര സീമാബെല്ലിനെ നേരിടും. രണ്ടാം മത്സരത്തില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത് ഹോക്കി അക്കാദമി, വിദര്‍ഭ ഹോക്കി അസോസിയേഷനുമായി മാറ്റുരക്കും.
കഴിഞ്ഞ ദിവസത്തെ മത്സരങ്ങളില്‍ പൂള്‍ സി യിലെ മത്സരത്തില്‍ സ്റ്റീല്‍പ്ലാന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡ്(എസ് പി എസ് ബി) മറുപടിയില്ലാത്ത 13 ഗോളുകള്‍ക്ക് ഹോക്കി ആന്ധ്രപ്രദേശിനെ പരാജയപെടുത്തി . മനീഷ ധവാല്‍, ജ്യോതി റാണി, സവിത, കുമാരി ശൈലജ ഗൗതം,ശിഖ ശര്‍മ എന്നിവര്‍ ഡബിള്‍ നേടി.
പൂജാഭട്ട്,അകാംക്ഷ ശുക്ല, കവിതാറാണി എന്നിവര്‍ ഓരോ ഗോളുകള്‍ നേടി.വന്‍ ജയത്തോടെ എസ് പി എസ് ബി ടീം ക്വാര്‍ട്ടര്‍ഫൈനല്‍ സാധ്യത സജീവമാക്കി. പൂള്‍ ഡി യില്‍ യൂക്കോ ബാങ്ക് ഹോക്കി അക്കാദമി രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ആന്ധ്ര ഹോക്കി അസോസിയേഷനെ തോല്‍പിച്ചു. ജ്യോതി,നവനീത്കൗര്‍, പൂജ,ആര്‍തി എന്നിവര്‍ യൂക്കോ ബാങ്കിനായി ഗോളുകള്‍ നേടി.ബലഗോണ്ട മഹേശ്വരി, സന്ധ്യ ജിങ്കാല എന്നിവര്‍ ആന്ധ്രയുടെ ആശ്വാസ ഗോളുകള്‍ നേടി.
പൂള്‍ എഫിലെ മത്സരത്തില്‍ മുംബൈ ബംഗാളിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. ക്യാപ്ടന്‍ ചൈത്രാലി ഗാവ്‌ഡേ, ഷെയ്ഖ് റുഖയ്യ എന്നിവരുടെ ഇരട്ടഗോളുകളാണ് മുംബൈയ്ക്ക് മികച്ച ജയം ഒരുക്കിയത്. മുംബൈയ്ക്കായി പ്രിയ ദുബേ ഒരു ഗോള്‍ നേടി. ബംഗാളിന്റെ ആശ്വാസ ഗോള്‍ സുപര്‍ണ മിസ്ട്രിയുടെ വകയായിരുന്നു.മറ്റ് മത്സരങ്ങളില്‍ ഉത്തരാഖണ്ഡ്, ബീഹാര്‍, പുതുച്ചേരി ടീമുകള്‍ക്ക് വാക്കോവര്‍ ലഭിച്ചു.
ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…
കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…